test del 5 copy of del 3

സംസ്ഥാനത്തെ ഉയർന്ന ചൂട് 38 ഡിഗ്രി; അനുഭവപ്പെടുന്നത് 50!


കൊച്ചി ∙ സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി സെൽഷ്യസിൽ റെ. അന്തരീക്ഷത്തിലെ ഈർപ്പം മൂലമാണ് അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) 50 ഡിഗ്രി സെൽഷ്യസിൽ ഏറെയാകുന്നത്. ഒരാഴ്ച കൂടി ഈ കാലാവസ്ഥ തുടരാനാണു സാധ്യതയെന്ന് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്. അഭിലാഷ് പറഞ്ഞു. കേരളമുൾപ്പെടെ ദക്ഷിണേന്ത്യയുടെ ഉച്ചയിൽ സൂര്യൻ നിൽക്കുന്നതിനാൽ അൾട്രാ വയലറ്റ് രശ്മികൾ കൂടുതലാണ്. മഴ മേഘങ്ങളുടെ സാന്നിധ്യമില്ലാത്തതും ചൂടു കൂടാൻ കാരണമാണ്. വേനൽച്ചൂട് പൊള്ളി ഇടുക്കി ഡാമും; ജലനിരപ്പ് താഴുന്നു തൊടുപുഴ ∙ വേനൽ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,341 അടിയായി കുറഞ്ഞു. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. കഴിഞ്ഞ വർഷത്തെക്കാൾ 8.3 അടി വെള്ളം കുറവാണിപ്പോൾ. കെഎസ്ഇബിയുടെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് കാര്യമായി താഴ്ന്നു. അണക്കെട്ടുകളിൽ ഇപ്പോൾ 37% വെള്ളമാണു ശേഷിക്കുന്നത്. 2022നു ശേഷം ജലനിരപ്പ് ഇത്രയും കുറയുന്നത് ഇതാദ്യമാണ്.കൊടും ചൂട് വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും രക്ഷ ഉറപ്പാക്കണം വൈപ്പിൻ∙ വേനൽ ചൂട് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും പ്രത്യേക പരിചരണവും കരുതലും നൽകണമെന്ന് മൃഗ സംരക്ഷണ വകുപ്പ്. പശുക്കൾക്കു മറ്റും ‌ഉൽപാദന ക്ഷമത കുറയുന്നതിനു പുറമേ രോഗങ്ങൾക്കും കടുത്ത ചൂട് കാരണമാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.


Source link

Back to top button