CINEMA
‘നിങ്ങള്‍ സുന്ദരിയാണ്’, മെസേജുകള്‍ പുറത്ത് വിട്ട് നടി; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് അടുത്ത പണി

മുംബയ്: പഞ്ചാബ് കിംഗ്സ് താരം യൂസ്വേന്ദ്ര ചഹൽ വീണ്ടും വിവാദത്തിൽ. ഇത്തവണ മോഡലും നടിയുമായ താനിയ ചാറ്റർജി ഉന്നയിച്ച വെളിപ്പെടുത്തലുകളാണ് ചഹലിനെ വെട്ടിലാക്കിയിരിക്കുന്നത്. ചഹൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് മറുപടിയായി ‘ആപ് ക്യൂട്ട് ഹോ’ (നിങ്ങൾ ക്യൂട്ടാണ്) എന്ന് മെസേജ് അയച്ചതായാണ് താനിയയുടെ വാദം. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തന്റെ ഇൻസ്റ്റഗ്രാം ഇൻബോക്സ് കാണിച്ച് താരം ഇത് തെളിയിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗന്ദി ബാത്ത്’, ‘തിത്ലിയ’ തുടങ്ങിയ ഒടിടി വെബ് സീരിസുകളിലൂടെ ശ്രദ്ധേയയായ നടിയാണ് താനിയ ചാറ്റർജി. നടിയുടെ ആരോപണത്തിൽ ചഹൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Source link


