test del 5 copy of del 3

ചെന്നൈ മലയാളികളെ കൈവിട്ട് കെഎസ്ആർടിസി; ഈ വിഷു ചെന്നൈയിൽ ‘ആഘോഷിക്കാം’


ചെന്നൈ ∙ നാട്ടിലെത്തി വിഷു ആഘോഷിക്കാൻ കാത്തിരുന്ന ചെന്നൈ മലയാളികളെ കൈവിട്ട് കെഎസ്ആർടിസി. കൂടുതൽ സ്പെഷൽ ബസുകൾക്കായി കാത്തിരുന്നവർക്ക് നിരാശ മാത്രം. എറണാകുളത്തേക്കു ദിവസേനയുള്ള പതിവു സർവീസിനു പുറമേ 2 ദിവസം മാത്രം ഒരു ബസ് അധികമായി ഓടിച്ചതൊഴിച്ചാൽ മറ്റു സർവീസുകളുണ്ടായില്ല. കൂടുതൽ പേർ നാട്ടിലേക്കു പോകുന്ന ഇന്ന് സ്ഥിരം സർവീസ് മാത്രം. മുൻ വർഷങ്ങളിൽ തിരുവനന്തപുരത്തേക്കു സ്പെഷൽ സർവീസ് ഓടിച്ചിരുന്നെങ്കിലും ഇത്തവണ അതുമുണ്ടായില്ല. മലബാറിനോടുള്ള അവഗണനയിൽ ഇത്തവണയും മാറ്റമില്ല.1,640 രൂപയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്. എന്നാൽ 2,456 രൂപയാണ് 10ന് ഈടാക്കിയത്. 11നും നാളെയും 2179 രൂപയാണു നിരക്ക്. യാത്രക്കാർ കുറവുള്ള 12നും ഇന്നും 1640 രൂപയാണു നിരക്ക്. ട്രെയിൻ ടിക്കറ്റ് ലഭ്യമല്ലാത്തതിനാലും വിമാന ടിക്കറ്റ് നിരക്ക് കൂട്ടിയതിനാലും കൂടിയ നിരക്ക് നൽകി യാത്ര ചെയ്യേണ്ട അവസ്ഥയിലാണു യാത്രക്കാർ. ഇതൊഴിച്ചു നിർത്തിയാൽ 10ന് മാത്രമാണു മറ്റൊരു സർവീസ് ഓടിച്ചത്.


Source link

Back to top button