CINEMA

അപ്‌നേ ഫ്രൈഡേ ആഗത; പൊളി ഡാൻസുമായി നസ്ളിൻ


മോളിവുഡ് ടൈംസ് ആദ്യഗാനംനസ്‌ലിനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. റൊമാൻസിൽ മാത്രമല്ല ഡാൻസിലും താൻ പൊളിയാണെന്ന് നസ്ളിൻ തെളിയിക്കുന്നു. അപ്‌നേ ഫ്രൈഡേ ആഗതാ എന്ന പാട്ട് ജേക്‌സ് വിജയ്‌യുടെ അടുത്ത സൂപ്പർ ഹിറ്റ് എന്ന് ഉറപ്പിക്കാം. വിനായക് ശശികുമാർ എഴുതിയതാണ് വരികൾ. സഞ്ജിത് ഹെഗ്‌ഡെ ആണ് ആലാപനം. പാട്ട് ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുമെന്ന് തീർച്ചയായും ഉറപ്പിക്കാം. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിൽ വിനീത് മാധവൻ എന്നാണ് നസ്ളിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.വേറിട്ട ലുക്കിൽ ആണ് ചിത്രത്തിൽ നസ്‌ലിൻ. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാമുസുനിൽ ആണ് രചന. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം. അഭിനവ് സുന്ദർ നായകും അരോൾ നിതിനും ചേർന്നാണ് എഡിറ്റിംഗ്. മേയ് 15ന് റിലീസ് ചെയ്യാനാണ് തീരുമാനം. പി.ആർ.ഒ എ.എസ്. ദിനേശ്.


Source link

Back to top button