test del 5 copy of del 3

സ്വർണവില കൂടി, മൂന്നാമത്തെ ആഴ്ചയും ‘ലാഭം’; യുഎസ് – ഇറാൻ ചർച്ച ജയിച്ചാൽ വില കുതിക്കും


സ്വർണവില ഇന്നും വർധിച്ചു. ഇന്നലെ രാവിലെ കൂടുകയും ഉച്ചയോടെ കുറയുകയും ചെയ്തതിന് ശേഷമാണിത്. ഗ്രാമിന് 45 രൂപ വർധിച്ച് 14,010 രൂപയിലെത്തി. പവൻ വില 360 രൂപ വർധിച്ച് 1,12,080 രൂപയുമായി. രാജ്യാന്തര വിലയിൽ വന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ 0.92 ശതമാനം നഷ്ടത്തിൽ ഔൺസിന് 4,748 ഡോളറെന്ന നിലയിലാണ് സ്വർണം ക്ലോസ് ചെയ്തത്. സ്വർണ വില ചാഞ്ചാടിക്കളിച്ച ആഴ്ചയാണ് കടന്നു പോയത്. എന്നാൽ തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും സ്വർണം നേട്ടത്തിലാണ്. ആഴ്ചയുടെ തുടക്കത്തിൽ സ്വർണവില ഔൺസിന് 4,522 ഡോളർ എന്ന നിലയിലായിരുന്നു. പിന്നാലെ ലാഭമെടുപ്പിനെ തുടർന്ന് വില താഴ്ന്നു. വെടിനിർത്തൽ കരാർ പ്രഖ്യാപനം വന്നതോടെ വില വർധിച്ചു. കേരളത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 1,12,800 രൂപ രേഖപ്പെടുത്തിയത് എട്ടാം തീയതിയാണ്. പിന്നാലെ വില ഇടിഞ്ഞെങ്കിലും അവസാന ദിവസങ്ങളിൽ തിരികെ കയറുകയായിരുന്നു. ∙ഇറാന്‍ – യുഎസ് യുദ്ധത്തെക്കുറിച്ചും വെടിനിർത്തൽ കരാറിനെക്കുറിച്ചും നിക്ഷേപകർക്കുള്ള ആശങ്കയാണ് വില വർധിക്കാനുള്ള പ്രധാന കാരണം. ഇത് സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന പദവി നിലനിർത്തിയിട്ടുണ്ട്. 


Source link

Back to top button