test del 5 copy of del 3

മനോരമ ഓൺലൈൻ എലവേറ്റ് സീസൺ‌-2 വെള്ളിയാഴ്ച മുതൽ, എത്രപേർ സ്വന്തമാക്കി കോടികൾ? കാണാം ത്രസിപ്പിക്കുന്ന പിച്ചുകൾ


സ്വന്തം സംരംഭത്തെ ലോകതലത്തിലേക്ക് ഉയർത്താൻ പരിശ്രമിക്കുന്ന സംരംഭകർക്ക് നിക്ഷേപ, മെന്ററിങ് പിന്തുണ നൽകാൻ മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’യുടെ രണ്ടാം സീസൺ വെള്ളിയാഴ്ച മുതൽ പ്രേക്ഷകരിലേക്ക്. മലയാളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോയാണ് മനോരമ ഓൺലൈൻ എലവേറ്റ്. സീസൺ-1ലെ ഫിനാലെയിൽ മാറ്റുരച്ച 21 ടീമുകൾ സംയോജിതമായി കോടികളുടെ നിക്ഷേപം സ്വന്തമാക്കിയിരുന്നു. രണ്ടാം സീസണിലെ ഫിനാലെയിൽ സാന്നിധ്യമറിയിച്ചത് 20 ടീമുകൾ. ഇവരിൽ എത്രപേർ കോടികളും ലക്ഷങ്ങളും സ്വന്തമാക്കി? ത്രസിപ്പിക്കുന്ന എപ്പിസോഡുകൾ കാണാം ഏപ്രിൽ 10 (വെള്ളിയാഴ്ച) മുതൽ.മികച്ച ബിസിനസ് ആശയം, സംരംഭം, സ്റ്റാര്‍ട്ടപ്പുകൾ തുടങ്ങിയവയ്ക്ക് നിക്ഷേപക പിന്തുണയും വളർച്ചാ സാധ്യതകളും ഉറപ്പാക്കാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ‘മനോരമ ഓൺലൈൻ എലവേറ്റ്’ അവതരിപ്പിക്കുന്നത്. അഞ്ഞൂറിലധികം അപേക്ഷകൾ മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ലും ലഭിച്ചു. ഗ്രൂമിങ്ങിന് തിരഞ്ഞടുക്കപ്പെട്ടത് 30 സ്റ്റാർട്ടപ്പുകൾ. ഫൈനലിലെത്തിയത് 20 സ്റ്റാർട്ടപ്പുകളും.കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്‍വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ ‘മനോരമ ഓൺലൈൻ’ എലവേറ്റ് സംഘടിപ്പിക്കുന്നത്. 


Source link

Back to top button