test del 5 copy of del 3
വെയിലും മഴയും കൊള്ളേണ്ട; ബിഎൽഒമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ‘സമ്മാനം’

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ, ബൂത്ത് ലവൽ ഓഫിസർമാർക്ക് കൊടും വെയിലിലും നേരം തെറ്റി എത്തുന്ന മഴയിൽ നിന്നും രക്ഷ നേടാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വക കുട സമ്മാനം. സംസ്ഥാനത്താകെ മുപ്പതിനായിരത്തിൽപരം ബിഎൽഒമാരാണുള്ളത്. ആലപ്പുഴയിലുള്ള പ്രശസ്ത കുട നിർമാതാക്കളിൽ നിന്ന് ഇവ വാങ്ങി നൽകാൻ തീരുമാനമായി. വോട്ടെടുപ്പു ദിനത്തിൽ ബൂത്തുകൾക്കു മുന്നിൽ രാവിലെ മുതൽ വൈകിട്ടു വരെ വോട്ടർസഹായ കേന്ദ്രങ്ങൾ സജ്ജീകരിച്ച് ബിഎൽഒമാർ ഡ്യൂട്ടിയിലുണ്ട്. ഇതു കണക്കിലെടുത്താണു കുട നൽകുന്നത്.
Source link


