CINEMA
200 പേര് നോക്കി നില്‍ക്കെയായിരുന്നു ആ നടന്റെ ചുംബനം; അനുഭവം വെളിപ്പെടുത്തി രശ്മിക

അടുത്തിടെയാണ് നടന് വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് താരജോഡി വിവാഹജീവിതത്തിലേക്ക് കടന്നത്. ഇപ്പോഴിതാ തന്നെ ഓണ്‍സ്ക്രീനില്‍ ആദ്യമായി ചുംബിച്ച നടന് ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രശ്മിക. 200 പേര് നോക്കി നില്‍ക്കുമ്പോഴായിരുന്നു ഈ രംഗം ചിത്രീകരിച്ചതെന്നും രശ്മിക വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.കഥാപാത്രം വിവാഹിതയായ ശേഷമുളള രംഗമായതിനാല്‍ തന്നെ അത് സിനിമയില്‍ അനിവാര്യമായിരുന്നെന്നും അതുകൊണ്ടാണ് അത് ചെയ്യാമെന്ന് കരുതിയതെന്നും രശ്മിക വ്യക്തമാക്കി. ഗീതാഗോവിന്ദം എന്ന സിനിമയെക്കുറിച്ചാണ് രശ്മിക വാചാലയായത്. തന്റെ ആദ്യ ഓണ്‍സ്ക്രീന്‍ ചുംബനരംഗം ഗീതാഗോവിന്ദം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നെന്നും അത് തന്റെ ഭര്‍ത്താവും നടനുമായ വിജയ് ദേവരകൊണ്ടയ്ക്കൊപ്പമായിരുന്നെന്നും രശ്മിക മന്ദാന പറഞ്ഞു.’ജീവിതത്തില്‍ ആദ്യമായാണ് ഒരു ചുംബനരംഗം അഭിനയിക്കുന്നത്. അത് എങ്ങനെയാണ് ചെയ്യുക? അത് ഒപ്പം അഭിനയിക്കുന്ന ആള്‍ക്ക് ഓക്കേ ആയിരിക്കുമോ?’ തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ആ സമയത്ത് മനസില്‍ മിന്നിമറഞ്ഞെന്നും രശ്മിക പറയുന്നു. തന്റെ ഭര്‍ത്താവിനും അന്ന് അതേ മാനസിക അവസ്ഥയായിരുന്നുവെന്നും അഭിമുഖത്തില്‍ രശ്മിക പറയുന്നുണ്ട്. സിനിമയിലെ സാഹചര്യം ആവശ്യപ്പെടുകയാണെങ്കില് ചുംബന രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും നടി തുറന്ന് പറഞ്ഞു.
Source link


