CINEMA
തമിഴ്നാട്ടിൽ ബി.ജെ.പി മുൻനിര നേതാക്കൾ മത്സര രംഗത്ത്, അണ്ണാമലൈ മത്സരിക്കുന്നില്ല

ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ മത്സരിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അണ്ണാമലൈ നേരത്തെ സൂചിപ്പിച്ചിരുന്നു. അതേസമയം പ്രതീക്ഷിച്ച സീറ്റ് ലഭിക്കാത്തതിനാൽ അദ്ദേഹം മത്സരിക്കാൻ താൽപര്യപ്പെടാത്തതെന്നും സൂചനയുണ്ട്.നിലവിലെ സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ സത്തൂരിൽ നിന്നാണ് മത്സരിക്കുക. മുൻ തെലങ്കാന ഗവർണറും മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ മിഴിസൈ സൗന്ദരരാജൻ മൈലാപൂരിൽ നിന്നും മത്സരിക്കും. കേന്ദ്രമന്ത്രി എൽ.മുരുകൻ അവിനാശിയിൽ നിന്നും മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് വാനതി ശ്രീനിവാസൻ കോയമ്പത്തൂർ നോർത്തിൽ നിന്നും മത്സരിക്കും.2021 ൽ വിളവൻകോട് നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ശേഷം എം.എൽ.എ സ്ഥാനം രാജിവച്ച് ബി.ജെ.പിയിലേക്ക് മാറിയ വിജയധരണി അതേ മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കും. അണ്ണാമലൈ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മൊടക്കുറിച്ചിയിൽ നിന്ന് കീർത്തിക ശിവകുമാറാണ് മത്സരിക്കുക.സീറ്റ് വിഭജനം നടന്നപ്പോൾ ബി.ജെ.പി നേരത്തെ വിജയിച്ചതും ജയപ്രതീക്ഷയുള്ളതുമായ മണ്ഡലങ്ങൾ ലഭിച്ചില്ലെന്ന് അണ്ണാമലൈ ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചിരുന്നു. സീറ്റ് നിർണ്ണയത്തിനൊടുവിൽ അണ്ണാമലൈ മത്സര രംഗത്തില്ലാത്തത് ഒരു വിഭാഗം പ്രവർത്തകരെ നിരാശരാക്കിയിട്ടുണ്ട്. എന്നാൽ പ്രചാരണ രംഗത്ത് സജീവമായി രംഗത്തുണ്ട്.
Source link


