test del 5 copy of del 3
അവരിനി കാണും, കയ്യെത്തുംദൂരെ ചന്ദ്രനെ; എൻജിൻ ബേൺ വിജയകരം, ആർട്ടിമിസ് കുതിക്കുന്നു

വാഷിങ്ടൺ∙ നാസയുടെ ആർട്ടിമിസ് 2 പേടകം ഭൂമിയുടെ ഭ്രമണപഥം കടന്നു. ഒരു ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷമാണ് പേടകം സഞ്ചാരപഥം മാറ്റി ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചത്. ചൊവ്വാഴ്ച ചന്ദ്രനെ വലംവയ്ക്കുന്നതാണ് ദൗത്യത്തിന്റെ അടുത്തഘട്ടം. വിക്ടർ ഗ്ലോവർ, റീഡ് വൈസ്മാൻ, ജെറമി ഹാൻസൻ, ക്രിസ്റ്റീന കുക്ക് എന്നിവരാണ് പേടകത്തിലെ യാത്രികർ. ട്രാൻസ് ലൂണാർ ഇൻജക്‌ഷൻ പൂർത്തിയായതോടെ ഇനി ആറുമണിക്കൂർ നീളുന്ന ലൂണാർ ഫ്ലൈബൈയിലേക്കാണ് ദൗത്യസംഘം കടക്കുന്നത്. ചന്ദ്രനെ ചുറ്റി സംഘം സഞ്ചരിക്കുന്ന വേളയിൽ എന്തൊക്കെ കാണാൻ സാധിക്കുമെന്നതില്‍ ലൂണാർ ടാർഗറ്റിങ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ മനുഷ്യൻ നേരിൽ കാണാത്ത, ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമല്ലാത്ത മറുവശത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ഇവർക്ക് ലഭിക്കും. യാത്രയ്ക്കിടെ, ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തിനും ആർട്ടിമിസ് യാത്രികർ സാക്ഷ്യം വഹിക്കും.Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @nasa എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


