NATIIONAL

കളി കഴിഞ്ഞ് ഗ്രൗണ്ട് വിട്ട് ഗുജറാത്ത് താരങ്ങൾ, ‍ഡഗ്ഔട്ടിലെ മാലിന്യം നീക്കം ചെയ്ത് പരിശീലകൻ മാത്യു ഹെയ്ഡൻ– വിഡിയോ


അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം ഡഗ് ഔട്ടിൽ മാലിന്യങ്ങൾ ശേഖരിച്ച് ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ മാത്യു ഹെയ്ഡൻ. മത്സരം കഴിഞ്ഞ് താരങ്ങളെല്ലാം ‍ഡ്രസിങ് റൂമിലേക്കു മടങ്ങിയപ്പോഴാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡഗ് ഔട്ടിലെ മാലിന്യം നീക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം നേരിട്ട് രംഗത്തിറങ്ങിയത്. വെള്ളക്കുപ്പികളും മറ്റു വസ്തുക്കളും ശേഖരിച്ച് കവറിൽ നിറയ്ക്കുന്ന ഹെയ്ഡന്റെ ദ‍ൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.അർധ സെഞ്ചറി നേടിയ ഓസ്ട്രേലിയൻ താരം കൂപ്പർ കോണോലിയാണ് ഗുജറാത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. 44 പന്തുകൾ നേരിട്ട കോണോലി 72 റൺസുമായി പുറത്താകാതെനിന്നു. കൂപ്പർ കോണോലിയാണു കളിയിലെ താരം. ശനിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം.


Source link

Back to top button