CINEMA
‘വിമാനത്തിൽ കയറാൻ പേടിയാണ്, ആ അസുഖം കാരണം പല കാര്യങ്ങളും ബുദ്ധിമുട്ടിലാകുന്നു’; വെളിപ്പെടുത്തലുമായി നടൻ

നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് ടൈഗർ ഷ്‌റോഫ്. താരങ്ങളായ അയേഷ ദത്തിന്റെയും ജാക്കി ഷ്‌റോഫിന്റെയും മകനായ ടൈഗർ ഷ്റോഫിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ. ഈ അടുത്തായി ടൈഗർ ഷ്‌റോഫിന് പരാജയങ്ങൾ തുടർക്കഥയായിരുന്നെങ്കിലും താരത്തിന്റെ ഫിറ്റ്‌നസ് എല്ലായ്‌പോഴും ആരാധകരുടെ ശ്രദ്ധയാകർഷിക്കാറുണ്ട്. ഇപ്പോഴിതാ, ഫ്ലൈറ്റിൽ കയറുമ്പോൾ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും അതിന് കാരണമായ അസുഖത്തെപ്പറ്റിയും തുറന്നുപറയുകയാണ് താരം. തനിക്ക് ‘എയ്‌റോഫോബിയ’ ആണെന്നാണ് താരം പറയുന്നത്.’എനിക്ക് എയ്‌റോഫോബിയ ഉള്ളതിനാൽ ഒരു തെറാപ്പിസ്റ്റിനെ കാണാൻ ഞാൻ പദ്ധതിയിടുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാനൊരു ഫ്ലൈറ്റ് യാത്രയിലായിരുന്നു. അതിനിടയിൽ ആകാശച്ചുഴിയിൽപ്പെട്ടു. വിമാനം ആകെ കുലുങ്ങാൻ തുടങ്ങി. അതിനുശേഷവും നിരവധി തവണ വിമാനത്തിൽ യാത്രചെയ്യേണ്ട സന്ദർഭങ്ങളുണ്ടായി. പക്ഷേ, യാത്രയ്‌ക്ക് രണ്ട് ദിവസം മുൻപ് ഞാൻ പരിഭ്രാന്തനാകാൻ തുടങ്ങും. ഇപ്പോഴും എനിക്കതിൽനിന്നും മുക്തി നേടാൻ കഴിഞ്ഞിട്ടില്ല’- ടൈഗർ പറഞ്ഞു.
Source link


