NATIIONAL
കളിക്കിടെ കൊൽക്കത്ത ആരാധികയ്ക്ക്, മുംബൈ ഫാനിന്റെ വിവാഹാഭ്യർഥന; പക്ഷേ ഒരു ‘ട്വിസ്റ്റ്’– വിഡിയോ

മുംബൈ ∙ ഐപിഎലിൽ 13 വർഷത്തിനു ശേഷമാണ് മുംബൈ ഇന്ത്യൻസ്, തങ്ങളുടെ ആദ്യ മത്സരം ജയിക്കുന്നത്. ഞായറാഴ്ച കൊൽത്തയ്ക്കെതിരെ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയപ്പോൾ 19.1 ഓവറിൽ മുംബൈ ലക്ഷ്യം കണ്ടു. 38 പന്തിൽ 6 വീതം സിക്സും ഫോറുമടക്കം 78 റൺസ് നേടിയ രോഹിത്തും 43 പന്തിൽ 81 റൺസ് നേടിയ റയാൻ റിക്കൽറ്റനും നിറഞ്ഞാടിയതാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്.എന്നാൽ മോതിരം ബോക്സിൽനിന്ന് എടുക്കുന്നതിനിടെ താഴെ വീണത് കുറച്ചു നേരം യുവാവിനെ പരിഭ്രാന്തനാക്കി. പവലിയനിലെ സീറ്റുകൾക്കിടയിലൂടെ മോതിരം താഴേയ്ക്കു വീഴുകയായിരുന്നു. എങ്കിലും മറ്റൊരു കാണി, ഇതു കണ്ടെത്തി തിരിച്ചേൽപ്പിച്ചു. പിന്നാലെ യുവതിക്ക് മോതി കൈമാറുകയും ഇരുവരും കെട്ടിപ്പിടിക്കുന്നതുമാണ് വിഡിയോയിലുള്ളത്.
Source link


