SPORTS
‘ഹോ അദ്ഭുതം തന്നെ! മുംബൈയുടെ മത്സരത്തിൽ മാത്രം എങ്ങനെയാണ് ഇതു സംഭവിക്കുന്നത്?’: ടോസ് ആർക്കെന്നതിൽ തർക്കം– വിഡിയോ

ബൈ ∙ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന്റെ ടോസ് സംബന്ധിച്ച് വിവാദം. യഥാർഥത്തിൽ ഏതു ടീമിനാണ് ടോസ് ലഭിച്ചത് എന്നതു സംബന്ധിച്ചാണ് സംശയവും തർക്കവും ഉയർന്നത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ടോസ് ഇട്ടത്. കൊൽക്കത്ത ക്യാപ്റ്റൻ അജിൻ രഹാനെ ‘ടെയിൽസ്’ എന്ന് വിളിക്കുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ ക്യാമറ ആംഗിൾ മാറുകയായിരുന്നു. മാച്ച് റഫറി മുംബൈയ്ക്കാണ് ടോസ് വീണതെന്നു പറഞ്ഞെങ്കിലും കോയിന്റെ ക്ലോസ് ഷോട്ട് കാണിച്ചില്ല. സാധരണഗതിയിൽ ടോസ് ഇട്ടതിനു തൊട്ടുപിന്നാലെ ക്യാമറ കോയിനെയാണ് ഫോക്കസ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ അതുണ്ടായില്ല.
Source link


