CINEMA
ഭാവന സ്റ്റുഡിയോസിന്റെ ചിത്രത്തിൽ സന്ദീപ് പ്രദീപ്

യുവനടന്മാരിൽ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനാവുന്ന ചിത്രവുമായി ഭാവന സ്റ്റുഡിയോസ്. പ്രേമലു, ചിത്രീകരണംപുരോഗമിക്കുന്ന ബത്ലലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിലൊരാളായ കിരൺ ജോസി ആണ് സംവിധാനം. കിരൺ ജോസിയുടെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണ്. നടൻ അനുരാജ് ഒ.ബി ആണ് തിരക്കഥ. മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെയും തിരക്കഥ പങ്കാളിയാണ് അനുരാജ് ഒ.ബി.നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് മമ്മൂട്ടി ചിത്രത്തിന് രചന നിർവഹിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ അനുരാഗ് എൻജിനിയറിംഗ് വർക്ക്സ് , ബിനീഷേട്ടൻ റൂം മേറ്റ് എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായാണ് കിരൺ ജോസി രംഗത്തേക്ക് എത്തുന്നത്. സൂപ്പർ ശരണ്യയിൽ അജിത് മേനോൻ എന്ന ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ച വിനീത് വാസുദേവും പ്രേമലുവിൽ തിളങ്ങിയ അഖില ഭാർഗവനും ആയിരുന്നു അനുരാഗ് എൻജിനിയറിംഗ് വർക്ക്സിൽ നായകനും നായികയും . പൂവൻ, ഐ ആം കാതലൻ, എന്നീ ചിത്രങ്ങളിൽ കിരൺ ജോസി അഭിനയിച്ചിട്ടുമുണ്ട്.ഭാവന സ്റ്റുഡിയോസിന്റെയും ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് വർക്കിംഗ് ക്ലാസ് ഹീറോയുടെയും ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രീകരണം വൈകാതെ ആരംഭിക്കും എന്നാണ് വിവരം. ചിത്രത്തിലേക്ക് കാസ്റ്റിംഗ് കാൾ ക്ഷണിച്ചു.
ആലപ്പുഴ ജിംഖാന ,പടക്കളം, എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് എക്കോ എന്ന ബ്ളോക്ക് ബസ്റ്റർ ചിത്രത്തിലൂടെ വൻ ജനപ്രീതി നേടുകയും ചെയ്തു.
അതേസമയം ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന നിവിൻ പോളി - മമിത ബൈബു ചിത്രം. ബേതലഹേം കുടുംബയൂണിറ്റിന്റെചിത്രീകരണം ചാലക്കുടിയിൽ പുരോഗമിക്കുന്നു. ഏപ്രിൽ രണ്ടാം വാരം പാക്കപ്പ് ആകും .
Source link


