CINEMA
സമ്മർ ബമ്പർ ടിക്കറ്റുകൾക്ക് റെക്കാഡ് വിൽപ്പന

നറുക്കെടുപ്പിന് ഇനി നാലുദിവസം തിരുവനന്തപുരം: പത്തുകോടി രൂപ സമ്മാനത്തുകയുള്ള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പിന് ഇനി നാലുനാൾ. സമ്മർ ബമ്പറിന് ഇത്തവണ റെക്കാഡ് വിൽപ്പനയാണെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. അച്ചടിച്ച 42ലക്ഷം ടിക്കറ്റുകളിൽ ഇതുവരെ 38.69 ലക്ഷവും വിറ്റുതീർന്നു. കഴിഞ്ഞ വർഷത്തെ സമ്മർ ബമ്പറിൽ 36 ലക്ഷമായിരുന്നു വിൽപ്പന. 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. 250 രൂപയാണ് ടിക്കറ്റ് വില.11.15ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയിലാണ് മുന്നിൽ . തിരുവനന്തപുരത്ത് 4.11ലക്ഷവും തൃശ്ശൂരിൽ 4.09ലക്ഷവുമാണ് വിൽപ്പന.ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാൾക്ക് ലഭിക്കും.
മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12പേർക്കും
നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാർഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകൾക്കും ലഭിക്കും.
Source link



