LIFESTYLE NEW

മണ്ണിനടിയിലെ തുരങ്ക നഗരം


‘​കൂ​ ​ചി​”​ ​തു​​​ര​​​ങ്ക​​​ങ്ങ​ൾ​​​​​ ​​​ ​പാ​​​ർ​​​ട്ടി​​​ ​ഓ​​​ഫീ​​​സു​​​ക​​​ളാ​​​യും​​​ ​ഒ​​​ളി​​​ത്താ​​​വ​​​ള​​​ങ്ങ​​​ളാ​​​യും​​​ ​ആ​​​വ​​​ശ്യ​​​മു​​​ള്ള​പ്പോ​ൾ​​​ ​ആ​​​ശു​​​പ​​​ത്രി​​​ക​​​ളാ​​​യും​​​ ​താ​​​മ​​​സ​സ്ഥ​​​ല​​​ങ്ങ​​​ളാ​​​യു​മൊ​​​ക്കെ​ ​ഉ​​​പ​യോ​ഗി​​​ച്ചി​​​രു​​​ന്നു​.
എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കു​ ​നേ​രെ​യു​ള്ള​ ​​​നീ​ക്ക​ങ്ങ​​​ളു​ടെ​ ​ച​​​ർ​​​ച്ച​​​ക​​​ൾ​​​ ​ന​​​ട​​​ക്കു​​​ന്ന​​​ ​ഹാ​ളു​​​ക​ൾ,​ ​’​കൂ​ ​ചി​”​യി​ലെ
പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​മു​റി,​ ​അ​ടു​ക്ക​ള​ക​ൾ…​ ​എ​ല്ലാം​ ​ഇ​പ്പോ​ഴും​ ​കാ​ണാം.​ ​മു​റി​യെ​ന്നു​പ​റ​ഞ്ഞാ​ൽ​ ​ആ​ഡം​ബ​ര​ങ്ങ​ളൊ​ന്നും​ ​പ്ര​തീ​ക്ഷി​ക്കേ​ണ്ട.​ ​ഒ​​​രു​​​ ​പ്രാ​​​കൃ​​​ത​മാ​​​യ​​​ ​കാ​​​ഴ്ച​​​!​ ​വി​​​യ​​​റ്റ് ​​​കോം​​​ഗു​ക​ളെ​ ​സം​​​ബ​​​ന്ധി​​​ച്ചി​​​ട​ത്തോ​ളം​​​ ​തു​​​ര​​​ങ്ക​​​ങ്ങ​​​ളി​ലെ​ ​ജീ​​​വി​​​തം​​​ ​ദു​​​ഷ്‌​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​.​ ​വാ​​​യു​​,​ ​ഭ​​​ക്ഷ​​​ണം​​,​ ​​​വെ​ള്ളം…​ ​എ​​​ല്ലാം​ ​കു​​​റ​​​വാ​​​യി​​​രു​​​ന്നു​​.​ ​തു​​​ര​​​ങ്ക​​​ങ്ങ​​​ളി​​​ൽ​​​ ​ഉ​​​റു​​​മ്പു​​​ക​​​ൾ​​,​ ​വി​​​ഷ​​​മു​​​ള്ള​​​ ​പാ​​​മ്പു​​​ക​​​ൾ​​,​ ​​​തേ​ളു​​​ക​​​ൾ​​,​ ​ചി​​​ല​​​ന്തി​​​ക​​​ൾ​​,​ ​എ​​​ലി​​​ക​​​ൾ​​​ ​എ​​​ന്നി​​​വ​​​ ​നി​​​റ​​​ഞ്ഞി​​​രു​ന്നു.
യു​​​ദ്ധ​​​ഭൂ​​​മി​​​യി​​​ൽ​​​ ​​​വി​​​യ​​​റ്റ് ​​​കോം​​​ഗു​ക​ൾ​​​ ​പ​​​ക​​​ൽ​​​ ​പാ​​​ട​​​ത്ത് ​പ​​​ണി​യെ​ടു​​​ക്കു​​​ക​​​യും​​​ ​രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ​​​ ​ഒ​​​ളി​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ​ക്കാ​യു​ള്ള​ ​ഇ​ത്ത​രം​ ​തു​​​ര​​​ങ്ക​​​ങ്ങ​​​ൾ​​​ ​നി​​​ർ​​​മ്മി​​​ക്കാ​​​ൻ​​​ ​വി​​​ശ്ര​​​മ​​​മി​​​ല്ലാ​തെ​ ​പ​​​ണി​യെ​ടു​​​ക്കു​​​ക​​​യും​​​ ​​​ചെ​യ്തു​പോ​ന്നു​​.​ ​ഗ​​​റി​​​ല്ല​ക​ൾ​ ​യ​​​ന്ത്ര​​​സ​ഹാ​​​യ​​​മി​​​ല്ലാ​തെ​ ​മ​​​നു​​​ഷ്യ​​​അ​​​ദ്ധ്വാ​ന​​​ത്തി​​​ൽ​​​ ​മാ​​​ത്രം​​​ ​തീ​​​ർ​​​ത്ത​​​ ​​​ ​ഒ​​​രു​​​ ​അ​​​ത്ഭു​​​ലോ​കം​​​ ​ത​ന്നെ​യാ​​​ണ് ​’​കൂ​ ​ചി​”​ ​​​ ​തു​​​ര​​​ങ്ക​​​പാ​​​ത​​​ക​​​ൾ.​ ​​​പൊ​ക്ക​​​വും​​​ ​വ​​​ണ്ണ​​​വും​​​ ​ന​ന്നേ​ ​കു​​​റ​​​വാ​​​യി​​​രു​​​ന്ന​ ​ഗ​​​റി​​​ല്ലാ​ ​​​പോ​രാ​​​ളി​​​ക​​​ൾ​​​ ​ഇ​​​ടു​​​ങ്ങി​​​യ​​​ ​ട​​​ണ​​​ൽ​​​ ​വ​​​ഴി​​​ ​കി​ലോ​മീ​​​റ്റു​ക​ളോ​ളം​ ​സ​ഞ്ച​​​രി​​​ച്ച് ​അ​മേ​രി​​​ക്ക​​​ൻ​​​ ​സേ​ന​യ്ക്ക്​​ ​അ​പ്ര​തീ​ക്ഷി​ത​ ​പ്ര​​​ഹ​​​ര​​​ങ്ങ​ളേ​ല്പി​​​ച്ചു.​ ​ക​​​ന​ത്ത​​​ ​​​ബോം​​​ബാ​​​ക്ര​​​മ​​​ണ​മോ​ ​അ​മേ​രി​​​ക്ക​​​ൻ​​​ ​സൈ​നി​​​ക​​​ ​നീ​​​ക്ക​മോ​ ​ഉ​​​ള്ള​​​ ​സ​മ​​​യ​​​ങ്ങ​​​ളി​​​ൽ​​,​ ​ഒ​രേ​സ​മ​​​യം​​​ ​നി​​​ര​​​വ​​​ധി​​​ ​ദി​​​വ​​​സം​​​ ​തു​​​ര​​​ങ്ക​​​ങ്ങ​ളി​ൽ​​​ ​ക​​​ഴി​​​യാ​​​ൻ​​​ ​ഇ​വ​ർ​ ​നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കും.​
ച​​​തി​​​ക്കു​​​ഴി​​​ക​​​ളു​ടെ
വ​​​ന​മേ​ഖ​​​ല​
​​തൊ​ടു​​​ന്ന​തെ​ല്ലാം​​​ ​​​കെ​ണി​​​ക​​​ൾ​​.​​​ ​തൊ​ട്ടാ​​​ൽ​​,​ ​ച​വി​ട്ടി​യാ​ൽ​ ​മ​​​ര​​​ണം​​​ ​ഉ​​​ട​​​ൻ​​​ ​വി​​​രു​ന്നെ​ത്തും​​.​ ​’​കൂ​ ​ചി​”​ ​വ​​​ന​​​ത്തി​​​ൽ​​​ ​പ​​​ല​​​യി​​​ട​​​ത്തും​​​ ​കാ​​​ട്ടു​​​വ​​​ഴി​​​യി​ലെ​ ​ക​​​രി​​​യി​​​ല​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​ ​ഒ​​​രു​​​ക്കി​വ​ച്ച​​​ ​ച​​​തി​​​ക്കു​​​ഴി​​​ക​​​ൾ​​​ ​ഭ​​​യാ​​​ന​​​ക​​​മാ​​​യി​രു​ന്നു.​ ​ഗ​​​റി​​​ല്ല​​​ക​​​ൾ​​​ ​ഒ​രു​ക്കി​യ​ ​ഈ​ ​ച​​​തി​​​കു​​​ഴി​​​ക​​​ളി​​​ൽ​​​ ​കൂ​​​ർ​​​ത്ത​​​ ​അ​ഗ്ര​ത്തോ​ടു​​​കൂ​​​ടി​​​യ​ ​ത​ടി​ക​ളും,​​​ ​പാ​​​ശ്ചാ​​​ത്യ​​​ ​സേ​ന​​​ ​ത​ന്നെ​ ​വ​​​ർ​​​ഷി​​​ച്ച​​​ ​​​ ​ബോം​​​ബു​​​ക​​​ളു​ടെ​ ​അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ ​​​കൊ​ണ്ട് ​നി​​​ർ​​​മ്മി​​​ച്ച​​​ ​കൂ​​​ർ​​​ത്ത​​​ ​ക​​​മ്പി​​​ക​​​ളും​ ​നി​ര​ത്തി​യി​രി​ക്കും.​ ​ഈ​ ​ച​തി​ക്കു​ഴി​ക​ളി​ൽ​ ​വീ​ഴു​ന്ന​ ​അ​മേ​രി​ക്ക​ൻ​ ​സൈ​നി​ക​ർ​ക്ക് ​ദ​യ​നീ​യ​ ​മ​ര​ണ​മാ​യി​രി​ക്കും​ ​സം​ഭ​വി​ക്കു​ക.​ ​പ​രി​ക്കു​ക​ളോ​ടെ​ ​ര​ക്ഷ​പ്പെ​ടു​ന്ന​ ​സൈ​നി​ക​രു​ടെ​ ​ശി​ഷ്ട​ജീ​വി​തം​ ​ന​ര​ക​തു​ല്യ​മാ​കും.​ ​ദേ​ഹ​ത്തു​ ​മാ​ത്ര​മ​ല്ല,​​​ ​ക​​​ണ്ണു​​​ക​​​ളി​​​ൽ​​​ ​വ​രെ​ ​ഈ​ ​ക​​​മ്പി​​​ക​​​ൾ​ ​തു​​​ള​​​ച്ചു​​​ക​​​യ​​​റും!
​​നാ​​​ട​​​ൻ​​​ ​​​ആ​യു​ധ​ങ്ങ​ൾ​ക്കൊ​പ്പം​ ​സോ​വി​യ​റ്റ് ​ആ​യു​ധ​ങ്ങ​ളും​ ​വ​​​ച്ച് ​വി​​​യ​​​റ്റ് ​​​കോം​​​ഗു​ക​ൾ​ ​ക​ന​ത്ത​ ​പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​ ​ന​ട​ത്തി.​ ​വ​​​ലി​​​യ​​​ ​പാ​​​റ​​​ക​​​ളി​​​ൽ​​​ ​വാ​​​ഹ​​​ന​​​ങ്ങ​​​ളു​ടെ​ ​ഉ​​​പ​യോ​ഗ​​​ശൂ​​​ന്യ​​​മാ​​​യ​​​ ​ട​യ​റു​ക​ൾ​ ​ചു​റ്റി​ ​​​അ​തി​​​ൽ​​​ ​ത​​​ടി​​​യും​​​ ​ഇ​​​രു​​​മ്പും​കൊ​ണ്ടു​ള്ള​ ​കൂ​​​ർ​​​ത്ത​ ​ആ​​​ണി​​​ക​​​ൾ​​​ ​ത​​​റ​​​ച്ച് ​മ​​​ര​​​ങ്ങ​​​ൾ​​​ക്കു​ ​മു​​​ക​​​ളി​​​ൽ​​​ ​ഒ​ളി​പ്പി​ച്ചി​​​രി​​​ക്കും.​​​ ​ഇ​തൊ​ന്നു​​​ ​​​തൊ​ടു​ത്താ​ൽ​​​ ​ഒ​ട്ടേ​​​റെ​ ​സൈ​നിക​​​ർ​ ​ഒ​രേ​സ​മ​​​യം​​​ ​കാ​​​ല​പു​രി​ ​പൂ​കും.​ ​പ​​​ഴ​​​യ​​​ ​ട​​​യ​​​റു​​​ക​​​ൾ​​​ ​​​കൊ​ണ്ട് ​ഗ​​​റി​ല്ലാ​ ​പോ​രാ​ളി​ക​ൾ​ക്കു​ള്ള​ ​​​ചെ​രി​​​പ്പു​​​ക​​​ളും​​​ ​മ​​​റ്റും​​​ ​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ ​യൂ​ണി​റ്റും​ ​ആ​​​യു​​​ധ​ ​നി​​​ർ​​​മ്മാ​ണ​ ​യൂ​ണി​റ്റും​ ​’​കൂ​ ​ചി​”​ ​തു​ര​ങ്ക​ങ്ങ​ളി​ലു​ണ്ട്.​ ​അ​മേ​രി​​​ക്ക​​​ൻ​​​ ​സേ​ന​യു​ടെ​ ​നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി​യ​​​ ​​​ ​​​ബോം​​​ബു​​​ക​​​ൾ​​​ ​ഉ​പ​യോ​ഗി​ച്ച് ​അ​വ​ർ​ ​കൂ​ർ​ത്ത​ ​നാ​ട​ൻ​ ​ആ​​​യു​​​ധ​​​ങ്ങ​​​ളു​ണ്ടാ​ക്കി.
അ​മേ​രി​​​ക്ക​​​യു​ടെ​ ​​​​​ജൈ​വ​ ​രാ​​​സാ​​​യു​​​ധ​​​ങ്ങ​​​ൾ​ക്കും​ ​കു​​​ഴി​ബോം​​​ബു​​​ക​ൾ​ക്കും​ ​ഇ​ര​ക​ളാ​യ​വ​ർ​ ​ഇ​ന്നും​ ​ഇ​വി​ടെ​യു​ണ്ട്.
ഒ​​​ന്ന​​​ര​ക്കോ​ടി​​​ ​ട​​​ൺ​​​ ​​​ബോം​​​ബു​​​ക​​​ൾ​​​ ​അ​ക്കാ​ല​ത്ത് ​വി​​​യ​​​റ്റ്‌​നാ​​​മി​ൽ​​​ ​അ​മേ​രി​​​ക്ക​​​ ​വ​​​ർ​​​ഷി​​​ച്ചു​വെ​ന്നാ​ണ് ​ക​​​ണ​​​ക്കു​ക​ൾ.​ ​പൊ​ട്ടാ​തെ​ ​കി​​​ട​​​ന്ന​ ​കു​ഴി​ബോം​ബു​ക​ൾ​ ​പി​ന്നീ​ട് ​പ​​​ല​​​ ​കാ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​ ​​​പൊ​ട്ടി​ത്തെ​റി​​​ച്ച് ​ആ​​​യി​​​ര​​​ക്ക​​​ണ​െക്കി​​​ന് ​ആ​​​ളു​​​ക​​​ൾ​​​ക്ക് ​ജീ​​​വ​​​ൻ​​​ ​ന​​​ഷ്ട​പ്പെ​ട്ടു​​.​ ​അം​​​ഗ​വൈ​ക​​​ല്യ​​​ങ്ങ​​​ളോ​ടെ​ ​ജ​​​നി​​​ക്കു​​​ന്ന​​​ ​കു​​​ട്ടി​​​ക​​​ൾ​​​ ​ഇ​പ്പോ​ഴു​​​മു​ണ്ട്.​ ​വി​​​യ​റ്റ്‌​നാ​മി​ൽ​ 58,000​-​ത്തി​ൽ​പ്പ​രം​ ​അ​മേ​രി​​​ക്ക​ൻ​ ​സൈ​നി​ക​ർ​ക്കും​ ​യു​​​ദ്ധ​​​ത്തി​​​ൽ​ ​ജീ​വ​ൻ​ ​ന​ഷ്ട​മാ​യി.
ലോ​കം​ ​മ​റ​ക്കാ​ത്ത
യു​ദ്ധ​ചി​ത്രംനി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യ​​​വും​​​ ​അ​​​ഭി​​​മാ​​​ന​ബോ​ധ​​​വും​​​ ​​​കൈ​മു​​​ത​​​ലാ​​​ക്കി​​​യ​​​ ​ഒ​രു​ ​ജ​​​ന​​​ത​​​യ്ക്കു​ ​മു​​​ന്നി​​​ൽ​​​ ​അ​മേ​രി​​​ക്ക​​​ ​​​തോ​​​റ്റോ​ടി​​​യ​​​ ​ദി​​​വ​​​സ​മാ​​​യി​​​ ​മാ​​​റി​​,​​​ 1975​ ​ഏ​പ്രി​ൽ​ 30.​ ​നാ​പാം​ ​ബോം​​​ബു​ക​ളു​ടെ​ ​വീ​ര്യ​ത്തി​ൽ​ ​ശ​രീ​ര​മാ​സ​ക​ലം​ ​ഗു​രു​ത​ര​മാ​യി​ ​പൊ​ള്ള​ലേ​റ്റ് ​തെ​രു​വി​ലൂ​ടെ​ ​നി​ല​വി​ളി​ച്ചു​കൊ​ണ്ട് ​ന​ഗ്ന​യാ​യി​ ​ഓ​ടു​ന്ന​ ​കിം​ ​ഫു​ക് ​(​നാ​പാം​ ​ഗേ​ൾ​)​​​ ​എ​ന്ന​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ചി​ത്രം,​​​ ​യു​ദ്ധ​ക്കെ​ടു​തി​ക​ളു​ടെ​ ​പൊ​ള്ളി​ക്കു​ന്ന​ ​ചി​ത്ര​മാ​യി​ ​ഇ​ന്നും​ ​ലോ​ക​ത്തി​നു​ ​മു​ന്നി​ലു​ണ്ട്.​ ​’​അ​സോ​സി​യേ​റ്റ​ഡ് ​പ്ര​സി​”​ന്റെ​ ​വാ​ർ​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​ആ​യി​രു​ന്ന​ ​നി​ക് ​ഔ​ട്ടി​ന്റെ​ ​ക്യാ​മ​റ​യി​ലൂ​ടെ​ ​പു​റ​ത്തു​വ​ന്ന​ ​ചി​ത്രം​ ​പു​ലി​റ്റ്സ​ർ​ ​പു​ര​സ്കാ​രം​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​ട്ടേ​റെ​ ​ലോ​ക​ ​ബ​ഹു​മ​തി​ക​ൾ​ക്ക് ​അ​ർ​ഹ​മാ​യി​ ​(​ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ​ ​പേ​രി​ൽ​ ​ഇ​ന്നും​ ​ത​ർ​ക്കം​ ​നി​ല​നി​ൽ​ക്കു​ന്ന​ത് ​മ​റ്റൊ​രു​ ​കാ​ര്യം.​)​
‘​കൂ​ ​ചി​”​ ​എ​​​ന്ന​​​ ​വ​​​ന​​​​​മേ​ഖ​​​ല​​​യി​ലെ​ ​​​പോ​ർ​​​മു​​​ഖ​​​ത്തു​​​ ​നി​​​ന്നും,​​​ ​സൈ​​​ഗോ​ണി​ലെ​ ​യു​​​ദ്ധ​​​സ്മാ​​​ര​​​ക​​​ ​മ്യൂ​​​സി​​​യ​​​ത്തി​​​ൽ​​​ ​നി​​​ന്നും​​​ ​മ​​​ട​​​ങ്ങു​മ്പോ​ൾ​​​ ​ഒ​​​രു​​​ ​ച​​​രി​​​ത്ര​സ്ഥ​​​ലം​​​ ​ക​ണ്ടു​മ​ട​ങ്ങു​ന്ന​ ​പ്ര​​​തീ​​​തി​യേ​ ​അ​ല്ല,​​​ ​മ​ന​സി​ൽ.​ ​ഭീ​ക​ര​മാ​യ​ ​പോ​രാ​ട്ട​ങ്ങ​ളു​ടെ​യും​ ​എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത​ ​മ​ര​ണ​ങ്ങ​ളു​ടെ​യും​ ​നി​ല​വി​ളി​ക​ളു​ടെ​യും​ ​നാ​ട്.​ ​അ​മേ​രി​​​ക്ക​​​ൻ​​​ ​സേ​ന​​​യു​ടെ​ ​ഭീ​​​ക​​​ര​​​മാ​​​യ​​​ ​​​ബോം​​​ബിം​ഗി​ലും​ ​രാ​സാ​യു​ധ​ ​പ്ര​യോ​ഗ​ത്തി​ലും​ ​ക​ത്തി​യ​മ​ർ​ന്നൊ​രു​ ​നാ​ട്.​ ​ശ​​​രീ​​​രം​​​ ​ര​​​ണ്ടാ​യി​ ​മു​റി​ഞ്ഞു​മാ​റി​യ,​​​ ​കാ​​​ലു​​​ക​​​ൾ​​​ ​ചി​​​ത​​​റി​​​യ,​​​ ​കൈ​ക​​​ൾ​​​ ​അ​​​റ്റു​പോ​യ​​​ ​ഗ​​​റി​​​ല്ലാ​​​ ​​​പോ​രാ​​​ളി​​​ക​​​ളു​ടെ​ ​ചി​​​ത്ര​​​ങ്ങ​​​ൾ.​ ​വെ​ടി​യേ​റ്റ​ ​അ​​​മ്മ​​​യു​ടെ​ ​മാ​​​റി​​​ൽ​​​ ​അ​​​മ്മ​യ്ക്കൊ​പ്പം​​​ ​മ​​​രി​​​ച്ചു​കി​​​ട​​​ക്കു​​​ന്ന​​​ ​പി​​​ഞ്ചു​​​ ​കു​​​ഞ്ഞി​​​ന്റെ​ ​ചി​​​ത്രം​​,​ ​അ​​​മ്മ​​​ ​​​വെ​ടി​യേ​റ്റു​ ​മ​​​രി​​​ച്ച​​​ത​​​റി​​​യാ​തെ​ ​ആ​ ​അ​​​മ്മ​​​യു​ടെ​ ​മു​​​ല​​​പ്പാ​​​ൽ​​​ ​കു​​​ടി​​​ക്കാ​​​ൻ​​​ ​​​നോ​ക്കു​​​ന്ന​​​ ​മ​റ്റൊ​രു​ ​കു​​​ഞ്ഞ്​…​ ​ഭ​​​യാ​​​ന​​​ക​​​മാ​​​യ​ ​കാ​ഴ്ച​ക​ൾ.​ ​ഇ​​​നി​​​ ​ഒ​​​രി​​​ക്ക​​​ലും​​​ ​കാ​ണ​രു​തേ​ ​എ​​​ന്ന് ​​​തോ​ന്നി​​​ക്കു​ന്ന​ ​കാ​​​ഴ്ച​ക​​​ൾ…​ ​ഈ​​​ ​ഭീ​​​ക​​​ര​​​ ​ദൃ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ ​മു​​​ന്നി​​​ൽ​​​ ​സൈ​​​ഗോ​ൺ​​​ ​ന​​​ഗ​​​രം​​​ ​ന​​​ൽ​​​കി​​​യ​​​ ​സു​​​ന്ദ​​​ര​​​മാ​യ​ ​കാ​​​ഴ്ച​​​ക​​​ൾ​​​ ​​​പോ​ലും​​​ ​മ​​​ങ്ങി​പ്പോ​കു​ന്നു.ലേഖകന്റെ ഫോൺ: 90375 45565ലേഖകന്റെ ഫോൺ: 90375 45565


Source link

Related Articles

Back to top button