NEWS
ബൈക്കിന്റെ വ്യാജ നമ്പർ പ്ലേറ്റുമായി അപരൻമാർ, വലഞ്ഞ് സാബിൻ; കിട്ടിയത് 16,000 രൂപയുടെ പെറ്റി

കോട്ടയം • തോളിൽ കയ്യമർത്തി ‘പതുക്കെപ്പോടാ…’ എന്നു സ്നേഹത്തോടെ പറയാൻ സാബിന് ഇന്ന് അച്ഛൻ വിനിൽ ഇല്ല. അദ്ദേഹത്തിന്റെ ഓർമയ്ക്കു കൈവശമുള്ളത് ഇരുവരും ചേർന്നു വർഷങ്ങൾക്കു മുൻപ് വാങ്ങിയ കെഎൽ 25എ 3087 എന്ന സ്പ്ലെൻഡർ ബൈക്ക്. എന്നാൽ, ഇതേ നമ്പർ പ്ലേറ്റുമായി കറങ്ങി നടക്കുന്ന മറ്റൊരു സ്പ്ലെൻഡർ ബൈക്ക് തലവേദനയാകുന്നു. അതിൽ സഞ്ചരിക്കുന്നവർ ചെയ്യുന്ന നിയമലംഘനങ്ങൾക്കെല്ലാം നോട്ടിസ് വരുന്നതു സാബിന്. 16,000 രൂപയ്ക്ക് 2018 ൽ വാങ്ങിയ ബൈക്കിന് ഈ വർഷം ജൂൺ മുതൽ വിവിധ ജില്ലകളിൽ നിന്ന് അടിച്ചു കിട്ടിയത് 16,000 രൂപയുടെ പെറ്റി. ഈ മാസം മാത്രം പത്തിലധികം നോട്ടിസ്.
Fashion ⏭️


