LIFESTYLE NEW
ഈ ഇലയുടെ നീര് എണ്ണയിൽ ചേർത്ത് മസാജ് ചെയ്തോളൂ; മുടി കൊഴിച്ചിൽ മാറി തലമുടി ശക്തിയായി വളരും

ധാരാളം ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ് പുതിന. പ്രധാനമായും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ചർമ്മസംരക്ഷണത്തിനുമാണ് പുതിന ഉപയോഗിക്കുന്നതെങ്കിലും മുടിയുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. ഇതിലെ വിറ്റാമിനുകളും ധാതുക്കളും ബയോ ആക്ടീവ് സംയുക്തങ്ങളും തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്തുന്നതിനാൽ മുടി വളർച്ച പ്രോത്സാഹിക്കപ്പെടുന്നു. പുതിനയില ഉണക്കിപ്പൊടിച്ച് നാരങ്ങ നീര് ചേർത്ത് 20 മുതൽ 20 മിനിറ്റ് തലയോട്ടിയിൽ പുരട്ടുക. ഷാംപൂ ചെയ്തതിനുശേഷം പുതിനവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. തലയോട്ടിയിലെ എണ്ണ, അഴുക്ക് തുടങ്ങിയവ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ഒരു പ്രത്യേകം സുഗന്ധം പുറപ്പെടുവിക്കുന്ന പുതിനയിലയിലെ ഘടകങ്ങൾ പേൻ ശല്യം ഇല്ലാതാക്കാനും സഹായിക്കുന്നു.
Source link



