NEWS

4 വർഷത്തെ പ്രണയം, വിവാഹാഭ്യർഥന നിരസിച്ചതോടെ പക; അത്താഴത്തിന് ക്ഷണിച്ച് വരുത്തി കാമുകിയെ കുത്തിവീഴ്ത്തി കൊന്നു


ബെംഗളൂരു∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവാവ് പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ ആണ് സംഭവം. അഞ്ജലി (23) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജീവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയായിരുന്നു നഗരത്തെ നടുക്കിയ കൊലപാതകം. യുവതിയെ അത്താഴം കഴിക്കാൻ ക്ഷണിച്ച ശേഷമാണ് പ്രതി ക്രൂരമായി കുത്തിക്കൊന്നത്. നാട്ടുകാർ നോക്കിനിൽക്കെ രാജീവ് അഞ്ജലിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ് വീണ അഞ്ജലിയെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഹാലക്ഷ്മി ലേഔട്ട് പൊലീസ് പ്രതിയെ സമീപത്ത് നിന്ന് തന്നെ പിടികൂടി. പ്രതി കുറ്റം സമ്മതിച്ചു.


Source link

Back to top button