NEWS

സ്വർണവിലയിൽ വൻ വീഴ്ച; കേരളത്തിൽ വൈകിട്ടും ഇടിഞ്ഞു, വില അതിവേഗം ആ ‘മാന്ത്രിക’ സംഖ്യയിലേക്ക്?


സ്വർണവില ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആശ്വാസം പകർന്നും നിക്ഷേപമായി കണ്ടവർക്ക് തിരിച്ചടി സമ്മാനിച്ചും കൂടുതൽ ഇടിയുന്നു. കേരളത്തിൽ‌ ഇന്ന് വൈകിട്ട് വില ഗ്രാമിന് 100 രൂപ ഇടിഞ്ഞ് വില 13,010 രൂപയായി. 800 രൂപ താഴ്ന്ന് പവൻവില 1,04,080 രൂപയിലെത്തി. ഇന്ന് രാവിലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറഞ്ഞിരുന്നു.പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിൽ വീണ്ടും യുദ്ധത്തിന് തിരികൊളുത്തിയത് എണ്ണവില കൂടാനിടയാക്കിയിട്ടുണ്ട്. ഇതാണ് സ്വർണവിലയെ വീഴ്ത്തുന്നത്. സമാധാനക്കരാർ ഏതാണ്ട് പാളിയതോടെ ബ്രെന്റ് ക്രൂഡ‍് വില ബാരലിന് 72 ഡോളറിന് മുകളിലേക്ക് കയറി. യുഎസ് ക്രൂഡ് വില വീണ്ടും 70 ഡോളറിനടുത്തും എത്തി. ഇതോടെ ആഗോളതലത്തിൽ പണപ്പെരുപ്പപ്പേടി ശക്തമായതും യുഎസ് ഡോളർ സൂചിക ശക്തിയാർജ്ജിച്ചതുമാണ് സ്വർണത്തിന് തിരിച്ചടിയായത്.കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 80 രൂപ കുറച്ച് 10,695 രൂപയാണ്. വെള്ളിക്ക് 240 രൂപ. 14 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ കുറഞ്ഞ് 8330 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5370 രൂപയാണ് 9 കാരറ്റ് സ്വർണത്തിന് വില.


Source link

Back to top button