NEWS
കേരളത്തിലേക്ക് ചെന്നൈയിൽ നിന്ന് വന്ദേഭാരത്: തടസ്സം ടെർമിനലുകളുടെ അപര്യാപ്തത; കോട്ടയം സ്റ്റേഷനിലെ സൗകര്യം വർധിപ്പിച്ചാൽ മാറ്റമുണ്ടാകുമോ?

ചെന്നൈ ∙ കേരളത്തിലേക്ക് ചെന്നൈയിൽ നിന്ന് വന്ദേഭാരത് വേണമെന്ന ആവശ്യത്തിനു തടസ്സമാകുന്നത് ടെർമിനലിലെ സൗകര്യങ്ങളുടെ അഭാവം. കേരളത്തിലെ സ്റ്റേഷനുകളിൽ വന്ദേഭാരത് അടക്കം കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. ട്രാക്കുകളുടെ ബലക്കുറവും കൂടുതൽ ട്രെയിൻ അനുവദിക്കുന്നതിനു തടസ്സമാകുന്നു.വന്ദേ ഭാരത് സർവീസുകൾ ഹിറ്റ് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ദക്ഷിണ റെയിൽവേ സർവീസ് നടത്തിയപ്പോഴെല്ലാം ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നത് ഈ റൂട്ടുകളിൽ കൂടുതൽ വന്ദേഭാരത് സർവീസ് ആരംഭിക്കുന്ന ചർച്ചകൾക്കു തുടക്കമായി. സ്പെഷൽ ട്രെയിനായി സർവീസ് ദീർഘിപ്പിക്കണമെന്നും തുടർന്നു ട്രെയിൻ സ്ഥിരമാക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നു. കാട്പാടിയിൽ സ്റ്റോപ്പുള്ളതിനാൽ വെല്ലൂർ മെഡിക്കൽ കോളജിലേക്കു പോകുന്നവർക്കും ട്രെയിൻ ഗുണകരമാകുമായിരുന്നു.കുതിക്കുന്നു; ബെംഗളൂരു വന്ദേഭാരത് ചെന്നൈയിൽ നിന്ന് കേരളത്തിലേക്കു സർവീസുകൾ നടത്താൻ പദ്ധതിയിട്ടതിനു ശേഷം പരിഗണനയിൽ വന്ന ബെംഗളൂരു – എറണാകുളം വന്ദേഭാരതിൽ അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ച് ഇതിലെ കോച്ചുകളുടെ എണ്ണം കഴിഞ്ഞ ദിവസമാണ് 8ൽ നിന്നു 16 ആയി കൂട്ടിയത്. സർവീസ് ആരംഭിച്ച് 7 മാസം പിന്നിടുന്നതിനിടെയാണ് കോച്ച് എണ്ണം കൂട്ടിയത്. ഇതോടെ സീറ്റുകളുടെ എണ്ണം 530ൽ നിന്ന് 1128 ആയി ഉയർന്നു.
Source link


