BUSINESS

എണ്ണയില്‍ ഇളവിന് മേല്‍ ഇളവ് നേടാന്‍ ഇന്ത്യ, വെനിസ്വേലയിലെ ഭൂചലനം ഒഎന്‍ജിസി നീക്കത്തെ ബാധിക്കുമോ?


Venezuela Oil: ഇറാന്‍ യുദ്ധം അവസാനിക്കാനിരിക്കേ ആഗോള എണ്ണ വിപണിയില്‍ ആശങ്ക പടര്‍ത്തി വെനിസ്വേലയിലെ ഭൂകമ്പം. അമേരിക്കന്‍ ഉപരോധം മാറിയതോടെ വേനിസ്വേലന്‍ എണ്ണ ആഗോള വിപണികള്‍ക്ക് പ്രിയപ്പെട്ടതായി മാറുന്നതിനിടെയാണ് പ്രകൃതി വക ആശങ്ക. വെനിസ്വേലയിലെ ഇരട്ട ഭൂചലനം ഇന്ത്യയ്ക്കും തിരിച്ചടിയാകുമോ എന്നാണ് നാം ഇന്നു നോക്കുന്നത്. ഇന്ത്യ- യുഎസ് വ്യാപാരകരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണ കുറച്ചപ്പോള്‍ ഭാരതം വെനിസ്വേലന്‍ എണ്ണയിലെ ആശ്രയത്വം വര്‍ധിപ്പിച്ചിരുന്നു. അതേസമയം നിലവിലെ ഭൂകമ്പം ഇന്ത്യയെ സാരമായി ബാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വന്‍ വിലക്കിഴിവില്‍ ലഭിക്കുന്ന വെനിസ്വേലന്‍ ക്രൂഡ് ഓയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകുമെന്ന് തന്നെ വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇതിനിടെ ഇളവിന് മേല്‍ ഇളവ് നേടാനുള്ള ശ്രമം ഇന്ത്യന്‍ പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസിയും തുടരുകയാണ്. ഭൂചലനം ഇന്ത്യയെ ബാധിക്കുമോ?ഇരട്ട ഭൂചലനം വെനിസ്വേലയെ സാരമായ തന്നെ ബാധിച്ചിട്ടുണ്ട്. മരണസംഛല്‍ 1,500 നോട് അടുക്കുകയാണ്. അടുത്ത 72 മണിക്കൂര്‍ നിര്‍മായകമാണെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം ഈ ഭൂകമ്പം പ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കും, സംഭരണ ശാലകള്‍ക്കും കാര്യമായ നാശനഷ്ടം വരുത്തിയിട്ടില്ല. അതിനാല്‍ ഈ പ്രകൃതി ദുരന്തം ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് വിലയിരുത്തുന്നു. എണ്ണപ്പാടങ്ങള്‍ക്ക് കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ കയറ്റുമതി സുഗമമായി നടക്കും. വെനിസ്വേലയുടെ പ്രധാന വരുമാന സോഴ്‌സാണ് ഈ എണ്ണ. അതേസമയം എണ്ണ പൈപ്പ്ലൈനുകളിലോ, തുറമുഖങ്ങളിലോ എന്തെങ്കിലും സാങ്കേതിക തടസങ്ങള്‍ നേരിട്ടാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.ഒഎന്‍ജിസി (ONGC) നീക്കത്തിന് തിരിച്ചടിയാകുമോ?ഇന്ത്യന്‍ പൊതുമേഖല എണ്ണക്കമ്പനിയായ ഒഎന്‍ജിസിയുടെ വിദേശകരമായ ഒഎന്‍ജിസി വിദേശ് വെനിസ്വേലയിലെ 2 എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. വെനിസ്വേല ഒഎന്‍ജിസിക്ക് നല്‍കാനുള്ള ഡിവിഡന്റ് കുടിശികയ്ക്ക് പകരമായാണ് ഈ പാടങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കം. ഇത് നിലവില്‍ വെനിസ്വേലന്‍ എണ്ണയ്ക്ക് ലഭിക്കുന്ന ഇളവുകള്‍ക്കു മേല്‍ ഇളവ് നേടാനുള്ള ഇന്ത്യയുടെ അവസരമാണ്.നിലവിലെ ഭൂചലനം ഒഎന്‍ജിസിയുടെ വെനിസ്വേലന്‍ എണ്ണപ്പാട സ്വപ്‌നങ്ങളെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. വെനിസ്വേലയിലെ സാന്‍ ക്രിസ്റ്റോബല്‍ (San Cristobal), കാരബോബോ (Carabobo) എന്നീ എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കാനാണ് നീക്കം. അതേസമയം ഈ ഡീലിനായി യുഎസിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ കമ്പനി. യുഎസ് ട്രഷറി വകുപ്പിന്റെ ഉപരോധ ഇളവുകളും, ലൈസന്‍സും ലഭിക്കുകയാണ് പ്രധാനം. എണ്ണപ്പാടങ്ങളുടെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിലൂടെ ഉല്‍പ്പാദനം പ്രതിദിനം 45,000- 50,000 ബാരലിലേക്ക് ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ വെനിസ്വേലന്‍ എണ്ണ വാങ്ങല്‍ഇന്ത്യയുടെ എണ്ണ പ്രതീക്ഷകളില്‍ വെനിസ്വേലയുടെ പ്രധാന്യം വര്‍ധിക്കുന്ന സമയമാണിത്. ആഗോള എണ്ണവിലയേക്കാള്‍ ഉയര്‍ന്ന ഇളവാണ് വെനിസ്വേല വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വെനിസ്വേലയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം പ്രതിദിനം ഏകദേശം 2,83,000 മുതല്‍ 4,27,000 വരെ ബാരല്‍ വരെ ക്രൂ്ഡ് ഇന്ത്യ വെനിസ്വേലയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. വെനിസ്വേലന്‍ എണ്ണയുടെ രണ്ടാമത്തെ വലിയ വാങ്ങലുകരാണ് ഇന്ന് ഇന്ത്യ. ഒന്നാം സ്ഥാനം യുഎസിന് ആണ്.വെനിസ്വേലന്‍ എണ്ണ: ഇന്ത്യയുടെ നേട്ടങ്ങള്‍ അന്താരാഷ്ട്ര എണ്ണ വിലയേക്കാള്‍ മികച്ച വിലക്കിഴിവിലും, സാമ്പത്തിക ഇളവുകളുമാണ് വെനിസ്വേല ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വന്‍തോതില്‍ കുറയ്ക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റിലെ (ഗള്‍ഫ് രാജ്യങ്ങള്‍) രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം എണ്ണ വിതരണത്തില്‍ ഉണ്ടാകുന്ന തടദങ്ങള്‍ മറികടക്കാന്‍ വെനിസ്വേലന്‍ എണ്ണ ഇന്ത്യയെ സഹായിക്കുന്നു. റഷ്യയ്ക്ക് പുറമെ മറ്റൊരു വലിയ എണ്ണ സ്രോതസായി വെനിസ്വേല വളര്‍ന്നിട്ടുണ്ട്. വെനിസ്വേലയിലെ ഉയര്‍ന്ന സള്‍ഫര്‍ അടങ്ങിയ കനത്ത ക്രൂഡ് ഓയില്‍ പല രാജ്യങ്ങളെയും അവയില്‍ നിന്ന് അകറ്റുന്നു. എന്നാല്‍ ഇവ സംസ്‌കരിക്കാന്‍ ശേഷിയുള്ള അത്യാധുനിക റിഫൈനറികള്‍ (റിലയന്‍സ്, നയാര എന്നിവ) ഇന്ത്യയിലുണ്ട്. വെനിസ്വേല ഉയര്‍ന്ന ഇളവുകള്‍ നല്‍കാനുള്ള കാരണവും ഇതുതന്നെ. ഇത് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഇന്ധനം ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ സഹായിക്കുന്നു.ഒഎന്‍ജിസിക്ക് വെനിസ്വേലയില്‍ നിന്ന് ഡിവിഡന്റ് ഇനത്തില്‍ ലഭിക്കാനുള്ള ഏകദേശം 600 മില്യണ്‍ ഡോളര്‍ കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഏറെയായി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് നിന്ന് അവ നേടുക വളരെ ബുദ്ധിമുട്ടാണ്. എണ്ണ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിലൂടെ ഈ തുക എണ്ണ രൂപത്തില്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.


Source link

Back to top button