BUSINESS
നാലേ നാല് ദിവസം, മുകേഷ് അംബാനിയുടെ സമ്പത്തിൽ ‘വിസ്ഫോടനം’; 12043 കോടിയുടെ വർധന, മുൻനിര കമ്പനികളിൽ ആറെണ്ണത്തിന് നേട്ടം

കേവലം നാല് ദിവസങ്ങളിൽ മുകേഷ് അംബാനിയുടെ ആസ്തി മൂല്യത്തിൽ 12,043.96 കോടി രൂപയുടെ ഭീമമായ വർധന. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ വിപണി മൂല്യം കുതിച്ചു കയറിയതിനെ തുടർന്നാണിത്. ഇക്കാലയളവിൽ ഇന്ത്യയിൽ വിപണി മൂല്യത്തിൽ മുന്നിലുള്ള ആദ്യ 10 കമ്പനികളിൽ 6 എണ്ണവും നേട്ടമുണ്ടാക്കി. ഇതിൽത്തന്നെ ഐ.സി.ഐ.സി.ഐ ബാങ്കാണ് കൂടുതൽ ഉയർച്ച കൈവരിച്ചത്. മുകേഷ് അംബാനിയും റിലയൻസുംകാലങ്ങളായി ഇന്ത്യയിൽ ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് തുടരുകയാണ്. ഫോബ്സ് റിയൽ ടൈം ബില്യണയർ ഇൻഡെക്സ് പ്രകാരം മുകേഷ് അംബാനിക്ക് 91.1 ബില്യൺ ഡോളറുകളുടെ ആസ്തിയാണുള്ളത്. അദ്ദേഹം നിലവിൽ ലോകധനികരിൽ 22ാം സ്ഥാനത്താണ്. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ്പോയ വാരം മുഹറം പ്രമാണിച്ച് ഓഹരി വിപണികൾക്ക് ഒരു ദിവസം അവധിയായതിനാൽ ആകെ നാല് ദിവസമാണ് മാർക്കറ്റിൽ വ്യാപാരം നടന്നത്. കഴിഞ്ഞ ആഴ്ച്ച ഇന്ത്യൻ ഓഹരി വിപണി മോഡറേറ്റായ നേട്ടമാണുണ്ടാക്കിയതെന്ന് റെലിഗെയർ ബ്രോക്കിങ് റിസർച്ച് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. വിവിധ കമ്പനികളുടെ പ്രകടനംകമ്പനിയുടെ പേര്, മാർക്കറ്റ് ക്യാപ്പിലെ ഇടിവ്/നേട്ടം, ഇപ്പോഴത്തെ മാർക്കറ്റ് ക്യാപ് എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകിയിരിക്കുന്നത്നേട്ടമുണ്ടാക്കിയ 6 കമ്പനികൾ1. ഐ.സി.ഐ.സി.ഐ ബാങ്ക് : 29,588.75 കോടി, 9,95,610.74 കോടി2. എച്ച്.ഡി.എഫ്.സി ബാങ്ക് : 24,718.3 കോടി, 12,25,981.44 കോടി3. റിലയൻസ് ഇൻഡസ്ട്രീസ് : 12,043.96 കോടി, 17,83,926.92 കോടി4. ബജാജ് ഫിനാൻസ് : 11,580.28 കോടി, 6,10,081.53 കോടി5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 9,322.93 കോടി, 9,64,738 കോടി6. ലാർസൺ & ടുബ്രോ : 1,423.88 കോടി, 5,80,550.83 കോടിനഷ്ടം നേരിട്ട 4 കമ്പനികൾ1. ഭാരതി എയർടെൽ : 35,615.21 കോടി, 11,27,348.09 കോടി2. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ : 21,188.74 കോടി, 5,35,537.56 കോടി3. ടാറ്റ കൺസൾട്ടൻസി സർവീസസ് : 11,143.71 കോടി, 7,58,206.42 കോടി4. ഹിന്ദുസ്ഥാൻ യൂണിലിവർ : 5,321.83 കോടി, 5,10,624.92 കോടിമാർക്കറ്റ് ക്യാപ് – ടോപ് 10 കമ്പനികൾ1. റിലയൻസ് ഇൻഡസ്ട്രീസ് 2. എച്ച്.ഡി.എഫ്.സി ബാങ്ക്3. ഭാരതി എയർടെൽ4. ഐ.സി.ഐ.സി.ഐ ബാങ്ക്5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ6. ടാറ്റ കൺസൾട്ടൻസി സർവീസസ്7. ബജാജ് ഫിനാൻസ്8 ലാർസൺ & ടുബ്രോ9. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 10. ഹിന്ദുസ്ഥാൻ യൂണിലിവർDisclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Source link


