SPORTS
ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് വിരമിച്ചു; ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അപ്രതീക്ഷിത പ്രഖ്യാപനം

നോട്ടിങ്ങാം ∙ 15 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനു തിരശീലയിട്ട് ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്നലെയാണ്, ഈ ടെസ്റ്റിനു ശേഷം രാജ്യാന്തര കരിയറിൽനിന്ന് വിരമിക്കുമെന്ന് മുപ്പത്തിയഞ്ചുകാരൻ സ്റ്റോക്സ് പ്രഖ്യാപിച്ചത്. അച്ചടക്ക ലംഘനത്തിന്റെ പേരിൽ ന്യൂസീലൻഡ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽനിന്ന് സ്റ്റോക്സിനെ ഒഴിവാക്കിയിരുന്നു.
Source link


