NEWS
‘ബാലൻ പിറന്ന’ ഗ്രാമമല്ലേ..! ആരും ശ്രദ്ധിക്കാതെ പോയ തങ്ങളുടെ ഗ്രാമത്തെ തേടി സഞ്ചാരികളെത്തുന്നു; കുണ്ടുവാടിക്കാർ ഹാപ്പിയാണ്

കുണ്ടുവാടി ∙ കൂറ്റൻ മരങ്ങൾക്കിടയിൽ വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടുപാതയും ഒാരം ചേർന്ന് പഴയകാലത്തിന്റെ കെട്ടുംമട്ടും ചേർത്തൊരു ബസ് കാത്തിരിപ്പ് കേന്ദ്രവും. ബാലൻ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിലെ മായാത്ത കാഴ്ചകളായി കുണ്ടുവാടി എന്ന ഗ്രാമക്കാഴ്ചകളും ചേർക്കുമ്പോൾ സിനിമ പോലെ ജീവിതകാല കാത്തിരിപ്പിന്റെ സാക്ഷാൽക്കാരം കൂടിയാണ് ആ ജനതയ്ക്ക്. ആരും ശ്രദ്ധിക്കാതെ പോയ തങ്ങളുടെ ഗ്രാമത്തെ തേടി സിനിമ ശ്രദ്ധേയമായതിനു പിന്നാലെ സഞ്ചാരികളെത്തുന്നതിന്റെ സന്തോഷത്തിലാണിപ്പോൾ ചേകാടിയോട് ചേർന്നുള്ള കുണ്ടുവാടിയിലെ ഗോത്ര ജനത. ബാലനെന്ന സിനിമയുടെ കഥയും ആവിഷ്കാരവും ഒത്തുചേർക്കാൻ ദൃശ്യങ്ങളുടെ പശ്ചാത്തലമായ ഈ ഗ്രാമം ഇന്ന് ബിഗ് സ്ക്രീനിലെ ഗ്രാമസൗന്ദര്യത്തിന്റെ പ്രതീകമായി ചർച്ചയാവുകയാണ്.അവിടുത്തെ നിഷ്കളങ്കരായ നാട്ടുകാർക്ക് സിനിമയിലൂടെ അറിഞ്ഞ് ഞങ്ങളുടെ നാട് കാണാനെത്തുവരോട് ഗ്രാമത്തിന്റെ കഥകൾ പറയാൻ നിറഞ്ഞ ആവേശമാണ്.
Source link


