NEWS
ഡിഎംകെയുടെ പരാജയത്തിൽ മാനസികമായി തകർന്നു; ചെന്നൈയിലെ മുൻ കൗൺസിലർ ജീവനൊടുക്കി

ചെന്നൈ ∙ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പരാജയത്തിൽ മനം നൊന്ത് ചെന്നൈ കോർപറേഷൻ മുൻ കൗൺസിലർ ജീവനൊടുക്കി. പഴവന്താങ്കൾ സ്വദേശിയും ഡിഎംകെയുടെ 164–ാം വാർഡ് സെക്രട്ടറിയുമായ യേശുദാസാണ് (54) മരിച്ചത്. നിലവിൽ യേശുദാസിന്റെ ഭാര്യ ദേവിയാണ് ഇവിടത്തെ കൗൺസിലർ. നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നതു മുതൽ യേശുദാസ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്വന്തം വാർഡിൽ ഡിഎംകെക്ക് വോട്ടുകൾ കുറഞ്ഞതും സമ്മർദം വർധിപ്പിച്ചതായി കുടുംബാംഗങ്ങൾ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ യേശുദാസ് മുറിയിൽ നിന്നു പുറത്തിറങ്ങാഞ്ഞതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസെടുത്ത പഴവന്താങ്കൾ പൊലീസ് അന്വേഷണം ആരംഭിച്ചു.
Source link


