SPORTS
ഇന്ത്യ – അയര്‍ലന്‍ഡ് ടി20: ഒരുങ്ങി ബെല്‍ഫാസ്റ്റ്, സൂര്യവംശി ഇറങ്ങുമോ; സഞ്ജുവിനെ പ്രതീക്ഷിച്ച് മലയാളികള്‍

ബെല്‍ഫാസ്റ്റ് ∙ ഇന്ത്യ – അയര്‍ലന്‍ഡ് ആദ്യ ടി20 ക്രിക്കറ്റ് മല്‍സരത്തിനു നാളെ (വെള്ളിയാഴ്‌ച) ബെല്‍ഫാസ്റ്റ് സ്റ്റോര്‍മോണ്ട് സിവില്‍ സര്‍വീസ് ക്രിക്കറ്റ് ക്ലബ് വേദിയാകും. പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യറിനു കീഴിൽ വൈഭവ് സൂര്യവംശി തന്റെ സീനിയർ ടീമിലേയ്ക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്നതാണു പ്രത്യേകത. ഇടംകയ്യൻ ബാറ്റര്‍ സൂര്യവംശി ഓപ്പണർ അഭിഷേക് ശർമ്മയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണു സൂചന.ഈ വർഷം ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം ചൂടിയതിന് ശേഷം സൂര്യകുമാർ യാദവിൽ നിന്നാണ് ശ്രേയസ് അയ്യർ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ശ്രേയസിന്റെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവു കൂടിയാണിത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാമതായും, അടുത്തിടെ ഇന്ത്യ ‘എ’ ടീമിനെ ശ്രീലങ്കയിൽ വിജയത്തിലേക്ക് നയിച്ച വൈസ് ക്യാപ്റ്റൻ തിലക് വർമ്മ അഞ്ചാമതായും ക്രീസിലെത്തുമെന്നാണു കണക്കാക്കുന്നത്.ബെൽഫാസ്റ്റിലെ പ്രശസ്തമായ ടൈറ്റാനിക് ക്വാർട്ടറിലാണ് മത്സരത്തിനായി എത്തിയ ഇന്ത്യൻ ടീം താമസിക്കുന്നത്. ചരിത്രപരമായി ഇന്ത്യയ്ക്ക് വ്യക്തമായ മേധാവിത്വമുള്ള പോരാട്ടമാണെങ്കിലും, പുതിയ പരീക്ഷണങ്ങൾക്കും യുവതാരങ്ങളുടെ മികവ് തെളിയിക്കാനുമുള്ള സുവർണ്ണാവസരമായാണ് ഇന്ത്യൻ ക്യാമ്പ് ഈ പരമ്പരയെ നോക്കിക്കാണുന്നത്.
Source link


