സംവിധാനം അഭിജിത് സര്യ, നായകൻ വിനീത് ശ്രീനിവാസൻ

നവാഗതനായ അഭിജിത് സര്യ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകൻ. വിനീത് ശ്രീനിവാസന്റെ 36-ാമത് ചിത്രം നിർമ്മിക്കുന്നത് തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് ആണ് . ജയ ജയ ജയ ജയഹേ, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിൽ അഭിജിത് സര്യ പ്രവർത്തിച്ചിട്ടുണ്ട്. സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കും. ഒരു ജാതി ജാതകത്തിനുശേഷം വിനീത് ശ്രീനിവാസൻ വീണ്ടും നായകനാവുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അതേസമയം മോളിവുഡ് ടൈംസ് ആണ് വിനീത് ശ്രീനിവാസന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ബേസിൽ ജോസഫ് ചിത്രം അതിരടിയിലെ പോലെ അതിഥി വേഷം ആയിരുന്നു നസ്ലിൻ ചിത്രം മോളിവുഡ് ടൈംസിലും വിനീതിന്. ബെസ്റ്റ് ആക്ടറാകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ വേഷം ആണ് നസ്ലിൻ അവതരിപ്പിച്ചത്. മുടി നീട്ടിവളർത്തി വേറിട്ട ലുക്കിൽ ആണ് നസ്ളിൻ മോളിവുഡ്ടൈംസിൽ എത്തുന്നത്. എ ഹേറ്റ് ലെറ്റർ ടു സിനിമ എന്നാണ് ടാഗ് ലൈൻ. വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് 2 നുവേണ്ടി വിനീതും അഭിനവ് സുന്ദർ നായ്കും ഒരുമിക്കുന്നുണ്ട്.
Source link


