NEWS
വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; സർക്കാർ അറിഞ്ഞില്ല, അതൃപ്തി, ലോക്ഭവന് കത്ത്

തിരുവനന്തപുരം∙ സർക്കാരിനെ അറിയിക്കാതെ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്ത ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് സർക്കാർ. വിഷയത്തിൽ സർക്കാരിന്റെ അസംതൃപ്തി വ്യക്തമാക്കി ചീഫ് സെക്രട്ടറി ലോക്ഭവന് കത്ത് നല്‍കി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് ചീഫ് സെക്രട്ടറി ലോക്ഭവന് നല്‍കിയ കത്തില്‍ പറയുന്നത്.അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താനായിരുന്നു ഗവര്‍ണര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്തത്. എന്നാൽ മാധ്യമ വാർത്തകളിലൂടെയാണ് സർക്കാർ വിവരം അറിഞ്ഞത്. പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്ന് ഗവര്‍ണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു.
Source link


