NEWS

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിർ‌മാതാവ് തട്ടിയെടുത്തു: 6 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്


ചെന്നൈ ∙ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു തട്ടിയെടുത്തെന്ന കേസിൽ ഇ.ഡി റെയ്ഡ്. മധുരയിലും ചെന്നൈയിലും ഉൾപ്പെടെ 6 ഇടങ്ങളിലാണ് റെയ്ഡ്. കേസിൽ പ്രതി ചേർത്ത സിനിമ നിർമാതാവ് അളഗപ്പനുമായി ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു റെയ്ഡ്. വസ്തു ഇടപാടിന്റെ മറവിലെ സാമ്പത്തിക തിരിമറികളും പണം കൈമാറ്റവും അന്വേഷിക്കാനാണു റെയ്ഡെന്ന് അധികൃതർ പറഞ്ഞു.ഗൗതമി 2023ൽ നൽകിയ പരാതിയിൽ 7 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ വിദ്യാഭ്യാസച്ചെലവിനുമായി ശ്രീപെരുംപുത്തൂരിൽ ഗൗതമിക്കു സ്വന്തമായുണ്ടായിരുന്ന 46 ഏക്കർ സ്ഥലം വിൽക്കാൻ 2004ൽ തീരുമാനിച്ചതായാണു പരാതിയിൽ പറയുന്നത്. അവസ്ഥ ചൂഷണം ചെയ്ത്, നിർമാതാവ് സി.അളഗപ്പനും കുടുംബവും വ്യാജ രേഖ ചമച്ച് 25 കോടി രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുത്തെന്നാണു പരാതി. 


Source link

Back to top button