NEWS
വേറെയുമുണ്ട് യാത്രാസൗജന്യങ്ങൾ കെഎസ്ആർടിസിയിൽ; സൗജന്യം ലഭിക്കാത്ത കെഎസ്ആർടിസി ബസുകൾ ഇവ..

കറുകച്ചാൽ ∙ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങി. സൗജന്യങ്ങൾ വേറെയുമുണ്ട് കെഎസ്ആർടിസിയിൽ. അവ അറിഞ്ഞിരിക്കാം.യാത്രാസൗജന്യങ്ങൾ കാഴ്ചശക്തി പൂർണമായും ഇല്ലാത്തവർക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇവരുടെ താമസസ്ഥലത്തുനിന്നു നിശ്ചിത കിലോമീറ്റർ പരിധിയിൽ സിറ്റി, ഓർഡിനറി, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കും.വിദ്യാർഥിനികൾക്ക് കൂടുതൽ നേട്ടം കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുന്നതോടെ വിദ്യാർഥികളുടെ യാത്രാസൗജന്യത്തിലും മാറ്റം വരും. പെൺകുട്ടികൾക്ക് കൺസഷൻ കാർഡില്ലാതെ കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം. ഓർഡിനറി ബസുകളിലാണ് വിദ്യാർഥികൾക്ക് കൺസഷൻ. യാത്രാസൗജന്യവും ഓർഡിനറിയിൽ ആകുന്നതോടെ യാത്രയ്ക്ക് പ്രത്യേകം കാർഡിന്റെ ആവശ്യം വരുന്നില്ല.
Source link


