NEWS

തിരുനെല്ലി ബേഗൂർ എസ്റ്റേറ്റിൽ രാജവെമ്പാല; കണ്ടത് തൊഴിലാളികൾ – വിഡിയോ


തിരുനെല്ലി (വയനാട്) ∙ ബേഗൂർ റേഞ്ചിലെ കർമ്മൽ എസ്റ്റേറ്റിൽ രാജവെമ്പാലയെ കണ്ടെത്തി. പാമ്പ് സംരക്ഷകൻ സുജിത്ത് വയനാട് എത്തി രാജവെമ്പാലയെ പിടികൂടി സുരക്ഷിതമായി കാട്ടിൽ വിട്ടു. എസ്റ്റേറ്റിൽ മരത്തിന്റെ കൊമ്പുകൾ വെട്ടുന്ന തൊഴിലാളികളാണ് രാജവെമ്പാലയെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ബേഗൂർ റേഞ്ചിലെ ഫോറസ്റ്റർമാരായ എ.എസ്.രാജൻ, മണികണ്ഠൻ എന്നിവർക്കൊപ്പം ശരത്, വിഷ്ണു, ചന്ദ്രൻ, നന്ദൻ, വിപിൻ എന്നിവർ ഉൾപ്പെടുന്ന വനപാലക സംഘം പിന്നീട് രാജവെമ്പാലയെ വനത്തിൽ സ്വതന്ത്രമാക്കി.


Source link

Back to top button