NEWS

ഉദ്ധവിനോടും മമതയില്ല; എംപിമാരെ റാഞ്ചാൻ എൻഡിഎയുടെ ഓപ്പറേഷൻ ടെെഗർ, ഫോണുകൾ സ്വിച്ച് ഓഫ്


മുംബൈ∙ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ വിമത എംപിമാരെ എൻഡിഎ പക്ഷത്ത് എത്തിക്കാനുള്ള നീക്കം ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ 9 എംപിമാരിൽ 5 പേർ നേരിട്ടു പങ്കെടുത്തില്ല. മുതിർന്ന നേതാക്കൾക്ക് പാർട്ടിയിലെ ചില എംപിമാരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പാർട്ടിയിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രമുഖ നേതാക്കൾ ഇന്ന് ഡൽഹിയിലെത്തും. ഇന്ന് പാർലമെന്ററി കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. എംപിമാരെ അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെയും മറ്റ് മുതിർന്ന നേതാക്കളും വ്യക്തിപരമായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഉദ്ധവ് താക്കറെ പക്ഷത്തെ എംപിമാർ ഇന്ന് ഡൽഹിയിൽ ശ്രീകാന്ത് ഷിൻഡെയുടെ വസതിയിൽ യോഗം ചേരുമെന്ന് സൂചനയുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ശ്രീകാന്ത് ഷിൻഡെയും യോഗത്തിൽ പങ്കെടുത്തേക്കും.


Source link

Back to top button