NEWS
തേടി നടന്നിട്ടും ജോലി കിട്ടാത്തവരുടെ എണ്ണം കൂടുന്നു, രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർ

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മേയിൽ 5.5 ശതമാനമായി വർധിച്ചെന്ന് കേന്ദ്ര സർക്കാർ. ഏപ്രിലിൽ 5.2 ശതമാനമായിരുന്നു. മേയിൽ 5.3 ശതമാനമായി വർധിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ 30 ബേസിസ് പോയിന്റ് വർധിച്ച് 5.5ലെത്തി. മേയിൽ രാജ്യത്തെ തൊഴില്ലായ്മ വർധിച്ചെന്നതിനു തെളിവാണിത്. ഗ്രാമീണ മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ രേഖപ്പെടുത്തിയത്. ഏപ്രിലിൽ 4.6 ശതമാനമായിരുന്ന ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് മേയിൽ 5.1 ശതമാനമായി വർധിച്ചു. എന്നാൽ നഗരമേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായും കണക്ക്. ഏപ്രിലിൽ 6.6 ശതമാനമായിരുന്നത് മേയിൽ 6.4 ശതമാനമായി കുറഞ്ഞു. ഒരു വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.
Source link


