NEWS
‘നൂതന ആശയങ്ങൾ ഇന്ത്യയുടെ ഡിഎൻഎയിൽ ഉള്ളത്’: ‘ഭാരത് ഇന്നൊവേറ്റ്സ് 2026’ ഉദ്ഘാടനം ചെയ്ത് മോദി

പാരിസ്∙ ‘ഭാരത് ഇന്നൊവേറ്റ്സ് 2026’ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും. ഫ്രാൻസിലെ നീസിലാണ് പരിപാടി നടന്നത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രത്യേക പങ്കാളിത്തത്തെക്കുറിച്ച് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ മോദി എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും സമാനമായ കാഴ്ചപ്പാടുകൾ ഉള്ളവരാണെന്ന് മോദി ചടങ്ങിൽ പറഞ്ഞു. സമാനമായ കാഴ്ചപ്പാടുകളാലും താൽപര്യങ്ങളാലും നയിക്കപ്പെടുന്ന ചില ബന്ധങ്ങളുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം അത്തരത്തിലൊന്നാണെന്നും നല്ല ബന്ധവും ഉറച്ച ബോധ്യവും രണ്ട് രാജ്യങ്ങൾക്കിടയിലുണ്ടെന്നും ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.നൂതനമായ ആശയങ്ങൾ ഇന്ത്യയുടെ ഡിഎൻഎയിൽ ഉൾച്ചേർന്നതാണെന്നും ആയിരക്കണക്കിന് വർഷങ്ങളായി തങ്ങളുടെ കണ്ടുപിടുത്തങ്ങളിലൂടെ ലോകത്തിന് ഇന്ത്യ ദിശാബോധം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Source link


