NEWS

കെഎസ്ആർടിസി സൗജന്യ യാത്ര; ജില്ലാതല ഉദ്ഘാടനം കോട്ടയത്ത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും


കോട്ടയം∙ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ വച്ചായിരിക്കും ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ജോഷി ഫിലിപ്പ്, മുനിസിപ്പൽ ചെയർമാൻ എം.പി.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.ഇതോടനുബന്ധിച്ച് ജില്ലയിലെ മറ്റ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികൾ നടക്കും. കടുത്തുരുത്തി നിയോജകമണ്ഡലതല ഉദ്ഘാടനം രാവിലെ 8.30ന് കടുത്തുരുത്തി സെൻട്രൽ ജംക്​ഷനിൽ ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും. തുടർന്ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം മന്ത്രി ബസ് ഫ്ലാഗ് ഓഫ് ചെയ്യും.


Source link

Back to top button