NEWS

നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്നു; വീട്ടുടമസ്ഥന് പരിക്ക്

കൊച്ചി: നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഒക്കൽ ശാന്തിനഗർ സ്വദേശി കാട്ടുപറമ്പിൽ സൈമൺ കെജെയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം. വിമാനം താഴ്ന്നുപറന്നതോടെ മേല്‍ക്കൂരയിലെ ഓടുകള്‍ ഇളകി താഴേക്ക് പതിക്കുകയായിരുന്നു.

അപകട സമയത്ത് വിട്ടുടമ സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനായി എത്തിയ വിമാനം ഒക്കല്‍ പ്രദേശത്തിന് മുകളിലൂടെ അതിശക്തമായ പ്രകമ്പനത്തോടെ കടന്നുപോയതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയ‌ർപോർട്ട് അധികൃതർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ഈ പ്രദേശത്ത് വിമാനങ്ങൾ ഇത്തരത്തിൽ അപകടകരമായ രീതിയിൽ താഴ്ന്നുപറക്കുന്നത് ഇതാദ്യമായല്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ വിമാനം താഴ്ന്നുപറന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റണ്‍വേയ്ക്ക് സമീപമുള്ള ജനവാസ മേഖലകളില്‍ നിരന്തരം ആവര്‍ത്തിക്കുന്ന ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

.


Source link
NEWS

Back to top button