LATEST NEWS

പുതുമകളോടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, ഇംഗ്ലിഷിലും അവതരണം; ആളാരവത്തിൽ സെക്രട്ടേറിയറ്റ്, നിയന്ത്രണങ്ങൾക്ക് അയവ്


തിരുവനന്തപുരം ∙ നിയന്ത്രണങ്ങളിലെ അയവ് തുടർന്നതോടെ യുഡിഎഫ് സർക്കാരിന്റെ രണ്ടാം പ്രവൃത്തി ദിവസവും സെക്രട്ടേറിയറ്റിലേക്ക് ജനമൊഴുകി. രാവിലെ 8.45ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഓഫിസിലേക്കെത്തിയതിനു പിന്നാലെയാണ് ആളുകളെ കടത്തിവിട്ടു തുടങ്ങിയത്. സന്ദർശകർക്കു പാസ് നിർദേശിച്ചിരുന്നെങ്കിലും സുരക്ഷാ ജീവനക്കാർ ഇതു കർശനമാക്കിയില്ല. മന്ത്രിസഭാ യോഗത്തിനുശേഷം ഭൂരിഭാഗം മന്ത്രിമാരും തങ്ങളുടെ ഓഫിസ് മുറിയിലെത്തിയതും ആൾത്തിരക്ക് കൂടാൻ കാരണമായി.


Source link

Back to top button