test del 5 copy of del 3

എറണാകുളം ജില്ലയ്ക്ക് ഇനി ‘ക്വാഡ്ജെറ്റ്’ ഭരണം! നാല് എൻജിനുള്ള വിമാനം പോലെ ‘കരുതൽ’; കൊച്ചി, അടിച്ചുകേറി വാ…


എറണാകുളം ജില്ലയ്ക്ക് ഇനി ‘ക്വാഡ്ജെറ്റ്’ ഭരണം! നാല് എൻജിനുള്ള വിമാനം (ക്വാഡ്ജെറ്റ്) പോലെ, മുഖ്യമന്ത്രി ഉൾപ്പെടെ 4 മന്ത്രിമാരുടെ ‘കരുതൽ’ ആണ് ജില്ലയ്ക്കു ലഭിക്കുക. മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിമാരായ അനൂപ് ജേക്കബും റോജി എം.ജോണും വി.ഇ.അബ്ദുൽ ഗഫൂറും ചേരുമ്പോൾ മുൻകാലങ്ങളെക്കാൾ കൂടുതൽ വികസന, ക്ഷേമ പദ്ധതികൾ ജില്ലയിൽ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. അവർ ‘മനോരമ’യോടു പ്രതികരിക്കുന്നു തൊഴിൽ വളരും; കൃഷി നിറയും: ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്കിനായി മന്ത്രി അനൂപ് ജേക്കബ് 10 വർഷ ഇടവേളയ്ക്കു ശേഷം വീണ്ടും മന്ത്രിയാകുമ്പോൾ അനൂപ് ജേക്കബിന്റെ ആലോചനകളിൽ ആദ്യമെത്തുന്ന പദ്ധതി ആമ്പല്ലൂർ ഇലക്ട്രോണിക് ഹാർഡ്‌വെയർ പാർക്കാണ്. ‘‘യുവജനങ്ങൾക്കു തൊഴിൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെ 2011 ൽ യുഡിഎഫ് സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണിത്. എന്നാൽ, പിന്നാലെ വന്ന എൽഡിഎഫ് സർക്കാർ തടസ്സങ്ങൾ ഉന്നയിച്ചു പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തടസ്സം നീക്കുന്നതിന് നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കുന്നതിനും തരം മാറ്റുന്നതിനും ഉൾപ്പെടെ സാധ്യമായതെല്ലാം ചെയ്യും’’ – അനൂപിന്റെ വാക്കുകൾ. മുത്തോലപുരം പഴം പച്ചക്കറി സംഭരണശാലയാണ് അനൂപിന്റെ പരിഗണനയിലുള്ള മറ്റൊരു പദ്ധതി. മധ്യകേരളത്തിലെ കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ 13 കോടി രൂപയോളം മുതൽമുടക്കി ‌ സൗകര്യങ്ങൾ പൂർത്തിയാക്കിയെങ്കിലും പ്രവർത്തനം ആരംഭിക്കുന്നതിനു സഹായം കിട്ടിയില്ല. പഴം – പച്ചക്കറി വിലയിടിയുന്ന ഘട്ടത്തിൽ ശീതീകരിച്ചു സൂക്ഷിക്കുന്നതിനായിരുന്നു സംഭരണശാല. കർഷകർക്ക് ഇവയെല്ലാം കേടു കൂടാതെ സംഭരിക്കാനാകുമെന്നതാണു നേട്ടം. നഗരത്തിന്റെ വേഗം കൂട്ടാൻ: മെട്രോ അങ്കമാലിയിലേക്ക് നീട്ടാൻ മോഹിച്ചു മന്ത്രി റോജി എം.ജോൺ അവസാന നിമിഷം വരെ നിലനിന്ന അനിശ്ചിതത്വത്തിനു ശേഷം മന്ത്രി സ്ഥാനം ഉറപ്പിച്ച റോജി എം.ജോൺ ഒട്ടേറെ ക്രിയാത്മക ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നു. മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടം പൂർത്തീകരണമാണ് ആദ്യ ലക്ഷ്യം. ‘‘ആദ്യം വിമാനത്താവളത്തിലേക്കും അവിടെ നിന്ന് അങ്കമാലിയിലേക്കും മെട്രോ ദീർഘിപ്പിക്കാൻ കഴിഞ്ഞാൽ ഗതാഗത സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകും’’– റോജി പറയുന്നു.


Source link

Back to top button