NEWS

ന്യൂസ് ക്ലിക്കിനും പുർകായസ്ഥയ്ക്കും എതിരായ കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി


ന്യൂഡൽഹി ∙ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടലിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയ്ക്കും എതിരെ റജിസ്റ്റർ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാരോപിച്ച് ഡൽഹി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം റജിസ്റ്റർ ചെയ്ത കേസും ഇതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത ഇസിഐആറും ജസ്റ്റിസ് നിന ബൻസാൽ കൃഷ്‌ണയാണു റദ്ദാക്കിയത്.നിയമസംവിധാനത്തിന്റെ ദുരുപയോഗമാണ് എഫ്ഐആർ എന്നു ചൂണ്ടിക്കാട്ടിയ കോടതി ആരോപണങ്ങൾ സ്വീകരിച്ചാൽപോലും നിലനിൽക്കുന്ന വകുപ്പുകളല്ല ചുമത്തിയതെന്നും ഉത്തരവിൽ വിശദീകരിച്ചു. രാജ്യവിരുദ്ധപ്രവർത്തനങ്ങൾ ആരോപിച്ച് 2024ൽ പുർകായസ്ഥയെ അറസ്റ്റ് ചെയ്തിരുന്നു.


Source link

Back to top button