LIFESTYLE
കാർപെറ്റ് വിരിച്ചാൽ വീടിനുള്ളിലെ ശബ്ദം ഗണ്യമായി കുറയുമോ?

വീടിന്റെ അകത്തളം അലങ്കരിക്കാൻ പലരും ഉപയോഗിക്കുന്ന കാര്യമാണ് കാർപെറ്റ്. എന്നാൽ ഭംഗിക്കായി മാത്രമല്ല കാർപെറ്റുകൾ ഉപയോഗിക്കുന്നത്. മുറിയിലെ ശബ്ദം കുറയ്ക്കുന്നതിലും കാർപെറ്റുകൾ നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ പലർക്കും ഇക്കാര്യം അറിയില്ലെന്ന് മാത്രം.ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ്, മരത്തറ തുടങ്ങിയ കട്ടിയുള്ള പ്രതലങ്ങളുള്ള മുറികൾക്ക് കൂടുതൽ ശബ്ദമുണ്ടാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതേസമയം കാർപെറ്റ് വിരിച്ച മുറികൾ നിശ്ശബ്ദമായി അനുഭവപ്പെടും. ഇതിന് പിന്നിൽ ശബ്ദത്തിന്റെ സഞ്ചാരരീതിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ കാരണങ്ങളുണ്ട്. വീടിനുള്ളിൽ കാർപ്പെറ്റുകൾ ഇടും മുൻപായി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.ശബ്ദം തരംഗങ്ങളുടെ രൂപത്തിലാണ് സഞ്ചരിക്കുന്നത്. ഒരു മുറിയിൽ സംസാരിക്കുമ്പോഴോ നടക്കുമ്പോഴോ ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ നിലത്തും ചുവരുകളിലും മേൽക്കൂരയിലും തട്ടി തിരിച്ചുവരുന്നു. ഇത് സ്വാഭാവികമായ ഒരു പ്രതിഭാസമാണ്. കട്ടിയുള്ള പ്രതലങ്ങൾ ശബ്ദത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ശബ്ദം കൂടുതൽ നേരം മുറിക്കുള്ളിൽ നിലനിൽക്കുകയും പ്രതിധ്വനി ഉണ്ടാകുകയും ചെയ്യുന്നു. അതിനാലാണ് ശൂന്യമായ ഹാളുകളിലും വലിയ മുറികളിലും ശബ്ദം കൂടുതൽ മുഴക്കമുള്ളതായി അനുഭവപ്പെടുന്നത്.കാർപെറ്റ് എങ്ങനെ ശബ്ദത്തെ കുറയ്ക്കുന്നു ?കാർപെറ്റിന്റെ മൃദുവായ നാരുകൾ ശബ്ദതരംഗങ്ങളെ ആഗിരണം ചെയ്യുന്നു. ഇതുവഴി ശബ്ദം തിരിച്ചടിച്ച് മുറിയിലാകെ പരക്കുന്നത് കുറയുന്നു. ഫലമായി മുറിക്കുള്ളിലെ ശബ്ദനില കുറയുകയും കൂടുതൽ ശാന്തമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്യുന്നു.ഒരു വ്യക്തി നടക്കുമ്പോഴുള്ള കാലടി ശബ്ദം, കസേര വലിക്കുന്ന ശബ്ദം, ചെറിയ വസ്തുക്കൾ താഴെ വീഴുമ്പോഴുള്ള ശബ്ദം എന്നിവ നിലത്തിലൂടെ വ്യാപിക്കുന്നു. സമീപത്തെ മുറികളിൽ വരെ ഇത് പ്രത്യധ്വനിക്കാം. കട്ടിയുള്ള നിലങ്ങളിൽ ഈ ശബ്ദങ്ങൾ കൂടുതൽ ശക്തമായി കേൾക്കപ്പെടും. എന്നാൽ കാർപെറ്റ് ഒരു കുഷ്യൻ പോലെ പ്രവർത്തിച്ച് ഈ ആഘാതങ്ങളെ ആഗിരണം ചെയ്യുകയും ശബ്ദം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ വീടുകൾക്കകം ശാന്തമായി അനുഭവപ്പെടും.
Source link
CINEMA
CINEMA


