LIFESTYLE

മഴക്കാലത്ത് വീട്ടിൽ ഉറുമ്പ് ശല്യമുണ്ടോ,​ അകറ്റാൻ പ്രതിവിധി വീട്ടിൽ തന്നെയുണ്ട്

മഴക്കാലത്ത് വീടുകളിൽ ഉറുമ്പുശല്യം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കൂടുതലാണ്. വീടിന്റെ അടുക്കള മുതൽ ബെഡ്‌റൂമിലും ബാത്ത്‌റൂമീലും വരെ ഉറുമ്പുകൾ ഈ സമയത്ത് പ്രത്യക്ഷപ്പെടാം. ഭക്ഷണ സാധനങ്ങളിലാണ് ഉറുമ്പുകൾ ആദ്യം എത്തുന്നത്. പ്രത്യേകിച്ചും മധുരമുള്ളവയിൽ. ചീല കാര്യങ്ങൾ ചെയ്താഷ വീട്ടിലെ ഉറുമ്പു ശല്യം ഒരു പരിധിവരെ അകറ്റാൻ സാധിക്കും.

വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഉറുമ്പ് ശല്യം അകറ്റുന്നതിന് ആദ്യം ചെയ്യേണ്ടത്.

ആഹാര സാധനങ്ങൾ വീടുകളിൽ ഡൈനിംഗ് ടേബിളുകളിലും തറയിലും ഉൾപ്പെടെ പലസ്ഥലത്തും കിടക്കുന്നത് ഉറുമ്പിനെ ആകർഷിക്കും. അടുക്കളയിലെ അലമാരയും ഷെൽഫും അടച്ചു സൂക്ഷിക്കേണ്ടതാണ്,​ ആഹാര സാധനങ്ങൾ,​ തേൻ,​ സ്നാക്സ്,​ പഞ്ചസാരപാത്രങ്ങൾ എന്നിവ നന്നായി അടച്ചു സൂക്ഷിക്കണം.

ബോറിക്ക് ആസിഡ് അഥവാ ഉറുമ്പ് പൊടിയാണ് സാധാരണയായി ഉറുമ്പിനെ തുരത്താൻ ഉപയോഗിക്കുന്നത്. ഈ പൊടി ഉറുമ്പ് കാണപ്പെടുന്ന സ്ഥലങ്ങളിൽ വിതറാം. കുട്ടികൾ ഇതിനടുത്തേക്ക് വരാതെ പ്രത്യേകം ശ്രദ്ധിക്കണം. നാരങ്ങയുടെ നീരും ഉറുമ്പിനെ തുരത്താൻ ഉപയോഗിക്കാം. നാരങ്ങയുടെ നീരിൽ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉറുമ്പുകളുടെ സാന്നിദ്ധഅയം അകറ്റാൻ സഹായിക്കും. നാരങ്ങാനീരും വെള്ളവും ചേർന്ന മിശ്രിതം ഉറുമ്പ് വരുന്ന വഴികളിൽ തളിക്കുന്നത് വഴി ഉറുമ്പിനെ തടയാനാകും.

വൈറ്റ് വിനാഗിരിയും വെള്ളവും തുല്യ അനുപാതത്തിൽ ചേർത്ത് ഉറുമ്പിൻ കൂട്ടിലേക്ക് സ്പ്രേ ചെയ്യിുന്നത് വഴിയും ഉറുമ്പിന്റെ ശല്യം കുറയ്ക്കാം. വാതിൽ,​ ജനൽ എന്നിവിടങ്ങളിൽ ഇവ സ്പ്രേ ചെയ്യുന്നതും ഫലപ്രദമാണ്. കറുവാപട്ടയുടെ പൊടിയിം ഉറുമ്പുകളെ വീട്ടിൽ നിന്ന് അകറ്റി നിറുത്തും. കറുവാപട്ടയുടെ പൊടി വാതിലിനും ജനലിനും അടുത്ത് ഉറുമ്പുകൾ വീടിന് അകത്തേക്ക് വരുന്ന വഴികളിൽ വിതറിയാൽ മതി. മഞ്ഞൾപ്പൊടി വിതറുന്നതും ഉറുമ്പിനെ അകറ്റുന്നതിന് നല്ലതാണ്. ആഹാരസാധനങ്ങൾ വയ്ക്കുന്ന സ്ഥലത്തിന് ചുറ്റും കുരുമുളക് പൊടി വിതറിയാലും മുളകുപൊടി ഉറുമ്പുകൾ വരുന്ന വഴികളിൽ പൊടിച്ചിട്ടാലും ഉറുമ്പിനെ ഓടിക്കാൻ കഴിയും.


Source link

Back to top button