LIFESTYLE
കണ്ണാടി പതിപ്പിച്ച മുറികൾക്ക് വലുപ്പം കൂടുതൽ തോന്നുന്നത് എന്ത്കൊണ്ട്?

ഇന്ന് വീടിന്റെ അകത്തളങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ കണ്ണാടിക്ക് വലിയൊരു സ്ഥാനമുണ്ട്. കണ്ണാടി എന്നത് വെറുമൊരു അലങ്കാരവസ്തുവോ മുഖം നോക്കാനുള്ള ഉപകരണമോ മാത്രമല്ല; അത് മുറിയുടെ ഭംഗി വർധിപ്പിക്കുന്ന ഘടകമാണ്. ചെലവേറിയ നിർമ്മാണ പ്രവർത്തനങ്ങളോ പൊളിച്ചു പണിയോ ഇല്ലാതെ തന്നെ, ഒരു മുറിയുടെ വലുപ്പവും രൂപവും മാറ്റിയെടുക്കാൻ കണ്ണാടികൾക്ക് സാധിക്കും. യഥാർഥത്തിൽ കണ്ണാടികൾ മുറിയുടെ വലുപ്പം കൂട്ടുന്നുണ്ടോ ? ഇല്ല, പക്ഷെ മാനസികമായി അത്തരം അനുഭവം സമ്മാനിക്കുന്നു. കണ്ണാടികൾ കാഴ്ചയിലുണ്ടാക്കുന്ന വികാസം അത്ഭുതകരമാണ്. കണ്ണാടിയിൽ പ്രതിഫലിക്കുന്ന രൂപങ്ങളെ നമ്മുടെ തലച്ചോറ് മുറിയുടെ യഥാർത്ഥ അതിരുകൾക്ക് അപ്പുറമാണ് വ്യാഖ്യാനിക്കുന്നത്. ഭിത്തികൾ അകലേക്ക് മാറിയതുപോലെ അനുഭവപ്പെടും. ഇതിലൂടെ ‘സ്പേഷ്യൽ പെഴ്സീവ്ഡ് ഫ്രീഡം’ അഥവാ സ്ഥലപരമായ സ്വാതന്ത്ര്യം വർധിക്കുന്നു. ഫലമോ നഗരങ്ങളിലെ ഇടുങ്ങിയ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് മാനസികമായ വികാസം നൽകാനും മുറിക്കുള്ളിലെ വീർപ്പുമുട്ടൽ കുറച്ച് മാനസിക സമ്മർദ്ദം ലഘൂകരിക്കാനും ഈ കണ്ണാടി വിദ്യ സഹായിക്കുന്നു. ഇതാണ് യഥാർത്ഥ മിറർ മാജിക്പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കണ്ണാടിയുടെ കഴിവ് മുറികൾക്ക് പുതിയൊരു ജീവൻ നൽകുന്നു. ജനലുകൾക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കുമ്പോൾ സ്വാഭാവിക വെളിച്ചവും, വിളക്കുകൾക്ക് സമീപം സ്ഥാപിക്കുമ്പോൾ കൃത്രിമ പ്രകാശവും മുറിയിലുടനീളം വ്യാപിക്കുന്നു. ഇത് മുറിയുടെ ഇരുണ്ട കോണുകളെ ഇല്ലാതാക്കുകയും നിഴലുകൾ കുറയ്ക്കുകയും മുറി കൂടുതൽ പ്രകാശമാനമാക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ, ഒരു കണ്ണാടി സ്ഥാപിക്കുന്നത് നിർമ്മാണച്ചെലവില്ലാതെ മുറിയിൽ ഒരു പുതിയ ജാലകം പണിയുന്നതിന് തുല്യമാണ്. വെളിച്ചം നിറഞ്ഞ മുറികൾ കൂടുതൽ വിസ്താരമുള്ളതായും സ്വാഗതാർഹമായും അനുഭവപ്പെടും. ശ്രദ്ധിക്കണം ചില കാര്യങ്ങൾ കണ്ണാടികളുടെ ഗുണഫലം പൂർണ്ണമായും ലഭിക്കുന്നത് അവയുടെ വലിപ്പവും സ്ഥാനവും കൃത്യമായി തിരഞ്ഞെടുക്കുമ്പോഴാണ്. ചെറിയ അലങ്കാര കണ്ണാടികളേക്കാൾ, തറ മുതൽ സീലിംഗ് വരെ നീളുന്ന വലിയ കണ്ണാടികളാണ് മുറിയുടെ വ്യാപ്തി ഇരട്ടിയാക്കാൻ സഹായിക്കുന്നത്. അതിനാൽ വലുപ്പം നിർണായകമാണ്. കണ്ണാടി എന്തിനെ പ്രതിഫലിപ്പിക്കുന്നു എന്നത് പ്രധാനമാണ്. ഭംഗിയുള്ള കലാവസ്തുക്കളോ പുറത്തെ പച്ചപ്പോ പ്രതിഫലിക്കുന്നത് മുറിയുടെ ഭംഗി കൂട്ടും. എന്നാൽ അലങ്കോലമായ ഷെൽഫുകളോ അമിതമായ ഫർണിച്ചറുകളോ പ്രതിഫലിച്ചാൽ അത് കാഴ്ചയിലെ അനാവശ്യമായ തിരക്ക് സൃഷ്ടിക്കുകയും സമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യും.അതിനാൽ കൃത്യമായ വലുപ്പത്തിൽ മനോഹരമായ കാഴ്ചകൾ പ്രതിഫലിപ്പിക്കുന്നതിനായി മാത്രം കണ്ണാടി മുറിക്കുള്ളിൽ വയ്ക്കുക പ്രകാശത്തിന്റെ ശാസ്ത്രവും മനുഷ്യന്റെ കാഴ്ചപ്പാടും ഒത്തുചേരുമ്പോൾ കണ്ണാടികൾ ഒരു മുറിയെ കൂടുതൽ മനോഹരമാക്കുന്ന ഒരു രീതി മാത്രമാണ് ഇത്. ബുദ്ധിപരമായ ക്രമീകരണത്തിലൂടെ ഏതൊരു ചെറിയ ഇടത്തെയും വിശാലവും പ്രകാശപൂരിതവുമായ ഒരു അനുഭവമാക്കി മാറ്റാൻ കണ്ണാടികൾക്ക് സാധിക്കും.
Source link
CINEMA
CINEMA


