NEWS
കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയ ‘വധശ്രമം’ ഒഴിവാക്കി; വിശദമായ അന്വേഷണം ആവശ്യപ്പെടാൻ പ്രതിഭാഗം

കണ്ണൂർ∙ മുൻ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം നടത്തിയ കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമം ഒഴിവാക്കിയതായി പബ്ലിക് പ്രോസിക്യൂട്ടർ ഹൈക്കോടതിയെ അറിയിച്ചു. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ 5 പ്രവർത്തകരെ ജയിലിലടച്ചത്. വധശ്രമം ചുമത്തിയത് ചോദ്യം ചെയ്ത് ഇവർ ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വധശ്രമം ഉൾപ്പെട്ടിട്ടില്ല. ഈ മാസം 29ന് വീണ്ടും കേസ് പരിഗണിക്കും. അപ്പോൾ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.കേസിൽ വിശദമായ അന്വേഷണം വേണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രതിഭാഗം അഭിഭാഷകനായ കെ.എ. ആബിദ് അലി പറഞ്ഞു. വധശ്രമം നിലനിൽക്കില്ലെന്ന് ആദ്യം മുതൽക്കെ പറയുന്ന കാര്യമാണ്. രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരം വകുപ്പുകൾ ചുമത്തിയതെന്ന് കോടതിയെ ബോധിപ്പിക്കുമെന്നും ആബിദ് അലി പറഞ്ഞു.
Source link


