AUTO
ഔദ്യോഗിക ലോഞ്ചിനു മുമ്പ് പുതിയ ഫ്ലാഗ്ഷിപ്പ് ഇവി പീക്കിന്റെ ആദ്യ ചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പീക്ക് 7 -സീറ്റർ ഇവി എസ്യുവി സ്കോഡ ജൂൺ 23 ന് അനാച്ഛാദനം ചെയ്യും, വരവിന് മുന്നോടിയായി, പ്രൊഡക്ഷൻ-റെഡി പതിപ്പിന്റെ ആദ്യ ചിത്രങ്ങൾ സ്കോഡ പങ്കുവച്ചിരിക്കുകയാണ്. മൊത്തത്തിലുള്ള ആകൃതിയുടെയും രൂപത്തിന്റെയും കാര്യത്തിൽ സ്കോഡ കൺസെപ്റ്റ് കാറിനോട് വിശ്വസ്തത പുലർത്തുന്നുവെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.4.9 മീറ്റർ നീളവും ആറ്, ഏഴ് സീറ്റർ പതിപ്പുകളിൽ മൂന്ന് നിര സീറ്റിംഗ് ഇതിൽ ഉണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കൊഡിയാക്കിന്റെ അതേ ഫീച്ചർ ലിസ്റ്റ് ഇതിന് ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു, കൂടാതെ ഫുൾ ചാർജിൽ 460-600 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന ബാറ്ററി പായ്ക്കുകളും ഇതിനുണ്ടാകും. സ്റ്റാൻഡേർഡ് കാറിന് പുറമേ ഒരു സ്പോർട്ലൈൻ വേരിയന്റും ഉണ്ടാകുമെന്ന് സ്കോഡ സ്ഥിരീകരിച്ചിട്ടുണ്ട്.പീക്ക് ഇന്ത്യയിലേക്ക് എത്താൻ സാധ്യതയുണ്ടോ? ഉടനടി അത്തരം ഒരു നീക്കം ചെക്ക് നിർമ്മാതാക്കളുടെ പക്കൽ നിന്നും ഉണ്ടാവാൻ സാധ്യതയില്ല, എന്നിരുന്നാലും സാധ്യതകൾ പൂർണ്ണമായി തള്ളിക്കളയാനാവില്ല. ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്താൽ ഫ്ലാഗ്ഷിപ്പ് മോഡൽ കോഡിയാക്കിന് സമാനമായ സ്ഥാനം തന്നെയാവും പീക്കിന്. നിലവിൽ, 2028 -ൽ എത്തും എന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രാദേശികവൽക്കരിച്ച കുഷാഖ് സൈസ് ഇവിയിലാണ് ബ്രാൻഡ് ശ്രദ്ധവെയ്ക്കുന്നത്.
Source link


