LIFESTYLE

അൺലിമിറ്റഡ്  കോൾ,  പ്രതിദിനം 2  ജിബി  ഡേറ്റ; വെറും 51 രൂപയുടെ റീചാർജ് പ്ളാനുമായി ബിഎസ്‌എൻഎൽ

പുതിയ കണക്ഷനെടുക്കുന്നവർക്കായി 51 രൂപയുടെ പ്രൊമോഷണൽ ഫസ്റ്റ് റീചാർജ് കൂപ്പൺ പ്ളാൻ അവതരിപ്പിച്ച് ബിഎസ്‌എൻഎൽ. അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി കോളുകൾ, പ്രതിദിനം 2 ജിബി ഡേറ്റ, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയും ഈ പ്ളാനിൽ ലഭിക്കും. 28 ദിവസമാണ് പ്ളാൻ വാലിഡിറ്റി. ബിഎസ്‌എൻഎല്ലിലേയ്ക്ക് മാറുന്ന പുതിയ ഉപഭോക്താക്കൾക്ക് സിം കാർഡ് സൗജന്യമായി നേടാം.

വീട്ടിലിരുന്നുതന്നെ ഉപഭോക്താക്കൾക്ക് പുതിയ സിം കാർഡ് ബുക്ക് ചെയ്യാം. ഇതിനായി ആദ്യം ബിഎസ്‌എൻഎല്ലിന്റെ ഔദ്യോഗിക സെൽഫ് കെവൈസി (self- KYC) ലിങ്ക് സന്ദർശിക്കുക. ശേഷം വിവരങ്ങൾ വെരിഫൈ ചെയ്യണം. ഓൾട്ടർനേറ്റ് നമ്പറും തിരിച്ചറിയൽ രേഖയുടെ വിവരങ്ങളും നൽകുക. തുടർന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കണം.

ഉപഭോക്താവിന്റെ ലൈവ് ഫോട്ടോയും വീഡിയോ ക്ളിപ്പും പ്ളാറ്റ്‌‌ഫോമിൽതന്നെ ക്യാപ്‌ചർ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾ കൃത്യമാണെന്ന് പരിശോധിച്ചതിനുശേഷം സബ്‌മിറ്റ് ഓപ്‌ഷൻ നൽകി ബുക്കിംഗ് പൂർത്തിയാക്കാം.

225 രൂപയ്‌ക്ക് 30 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് 4ജി ഡാറ്റയും അൺലിമിറ്റഡ് കോളിംഗുകളും അടക്കം സേവനം ലഭിക്കുന്ന പ്ളാൻ കഴിഞ്ഞമാസം ബിഎസ്‌എൻഎൽ അവതരിപ്പിച്ചിരുന്നു. പ്രതിദിനം 2.5 ജിബി ഡാറ്റ, 100 സൗജന്യ എസ്‌എംഎസ്, ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ കോളുകൾ എന്നിവ ഈ പ്‌ളാനിലുണ്ട്. എന്നാൽ പ്രതിദിന ഡാറ്റ പരിധി കടന്നാൽ 40 കെബിപിഎസ് ആയി വേഗം കുറയുകയും ചെയ്യും.


Source link

Back to top button