LATEST NEWS

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ന്യൂഡൽഹി∙ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണു സൂചന. മാർച്ച് 24ന് രാത്രി അണുബാധയെ തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു.


Source link

Back to top button