NEWS

കൊച്ചിയിൽ നിന്ന് ലുലു ഗ്രൂപ്പിന്റെ 4 ചാർട്ടേഡ് വിമാനങ്ങൾ; ഗൾഫിലേക്ക് 5200 ടൺ പച്ചക്കറി എത്തിച്ച് എം.എ.യൂസഫലി

കൊച്ചി ∙ പശ്ചിമേഷ്യയിലെ സംഘർഷാന്തരീക്ഷത്തിനിടയിലും ഭക്ഷ്യലഭ്യതയിൽ വിട്ടുവീഴ്ചയില്ലാതെ, ഇന്ത്യയിൽ നിന്നുള്ള കാർഷികോൽപന്നങ്ങളുടെ വിതരണം കാര്യക്ഷമമാക്കി ലുലു ഗ്രൂപ്പ്. തങ്ങളുടെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്‌പോർട്ട് മുഖേന വൻതോതിലുള്ള വിദേശവ്യാപാരത്തിനാണ് ലുലു ഗ്രൂപ്പ് നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാത്രം മാസം തോറും നാല് ചാർട്ടേഡ് വിമാന സർവീസുകളാണ് ഗ്രൂപ്പ് ക്രമീകരിച്ചിരിക്കുന്നത്.

നാഷനൽ എയർവേയ്‌സിന്റെ ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ച്, പഴങ്ങളും പച്ചക്കറികളുമടക്കം 320 ടണ്ണിലധികം കാർഷികോൽപന്നങ്ങളാണ് ഓരോ മാസവും ഗൾഫ് നാടുകളിലേക്ക് അയക്കുന്നത്. വിമാനമാർഗ്ഗമുള്ള ഈ ചരക്കുനീക്കത്തിന് പുറമെ കപ്പൽ മാർഗ്ഗമുള്ള കയറ്റുമതിയും സജീവമാണ്. ഇതനുസരിച്ച്, കഴിഞ്ഞ ഫെബ്രുവരി മുതൽ മാത്രം കേരളത്തിൽ നിന്ന് 5,200 മെട്രിക് ടണ്ണിലേറെ കാർഷികോൽപന്നങ്ങൾ ലുലു ഗ്രൂപ്പ് വിജയകരമായി വിദേശ വിപണികളിൽ എത്തിച്ചു കഴിഞ്ഞു.

Fashion ⏭️

Back to top button