test del 5 copy of del 3
സ്വകാര്യ ബസ് തീപിടിച്ച് കത്തി നശിച്ചു; യാത്രക്കാർ പെട്ടെന്ന് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

ശ്രീകണ്ഠപുരം ∙ വളക്കൈയിൽ സ്വകാര്യ ബസ് തീപിടിച്ച് പൂർണമായി കത്തി നശിച്ചു. എൻജിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ ആളുകളോട് ഇറങ്ങാൻ പറഞ്ഞതിനാൽ ആരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തളിപ്പറമ്പ്– ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന തേലക്കാടൻ എന്ന ബസിനാണ് ഉച്ചയ്ക്ക് 12.30 ഓടെ തീപിടിച്ചത്. തീ കണ്ടയുടൻ ബസ് ഒതുക്കി നിർത്തി. ആളുകൾ ബസിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും തീ ആളിപ്പടരാൻ തുടങ്ങി. തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും ബസ് പൂർണമായി കത്തിത്തീർന്നിരുന്നു. ഷോർട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് കരുതുന്നത്.
Source link

